»   »  ആ രാത്രി മുഴുവന്‍ റൂമിലിരുന്ന് കരഞ്ഞു, മെഗാസ്റ്റാറിന്റെ നായികയുടെ വെളിപ്പെടുത്തല്‍!!

ആ രാത്രി മുഴുവന്‍ റൂമിലിരുന്ന് കരഞ്ഞു, മെഗാസ്റ്റാറിന്റെ നായികയുടെ വെളിപ്പെടുത്തല്‍!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

മമ്മൂട്ടി ഡബിള്‍ റോളില്‍ എത്തി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് ബല്‍റാം v/s താരദാസ്. അതിരാത്രം എന്ന ചിത്രത്തിലെ ബല്‍റാം എന്ന കഥാപാത്രവും ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രങ്ങളിലെ ബല്‍റാം എന്നീ കഥാപാത്രങ്ങളെ ഒരുമിച്ച് മമ്മൂട്ടി അവതരിപ്പിച്ച ഈ ചിത്രം പുറത്തിറങ്ങുന്നത് 2006ലാണ്.

ബോളിവുഡ് മുന്‍നിര താരമായ കത്രീന കൈഫാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. നടിയുടെ ആദ്യത്തെ മലയാള ചിത്രം. ബല്‍റാം താരദാസിന് ശേഷം മറ്റൊരു മലയാള ചിത്രത്തിലും  അഭിനയിക്കാന്‍ കത്രീന ശ്രമിച്ചിട്ടുമില്ല. മലയാളത്തിലെ ആദ്യ ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടാക്കിയ ചില ബുദ്ധിമുട്ടുകളായിരുന്നു ഇതിനെല്ലാം കാരണം. തുടര്‍ന്ന് വായിക്കാം...


ദുബായിലും കേരളത്തിലും

ദുബായിലും കേരളത്തിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ദുബായിലായിരുന്നു താന്‍ അഭിനയിച്ച ഭാഗം ഏറെയും ഷൂട്ട് ചെയ്തിരുന്നത്. കുറച്ച് ഭാഗങ്ങള്‍ കേരളത്തിലും ചിത്രീകരിച്ചിരുന്നു. ആ കാലം മറക്കാന്‍ തന്റെ അഭിനയ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തതായിരുന്നു. അത്രയ്ക്ക് കടുപ്പമേറിയതായിരുന്നു.


ഷൂട്ടിങിന്റെ തലേദിവസം കരഞ്ഞത്

ഭാഷയാണ് തന്നെ വിഷമത്തിലാക്കിയതെന്ന് നടി പറയുന്നു. സ്‌ക്രിപ്റ്റിലെ ഡയലോഗ്‌സ് മുഴുവന്‍ കാണാതെ പഠിക്കണം. ഒരു വിധത്തില്‍ രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്ന് പഠിച്ചു. ശരിക്കും ഞാന്‍ കരഞ്ഞു പോയി. ബോളിവുഡ് താരം കത്രീന കൈഫ് പറയുന്നു.


സിമ ചലചിത്ര അവാര്‍ഡ്

സിമ ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് അബുദാബിയില്‍ എത്തിയതിനിടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കത്രീന. ഒരു മലയാളിയെ പോലെ അത്രയും വേഗത്തില്‍ മലയാളം പറയുക ബുദ്ധിമുട്ടായിരുന്നു.


മമ്മൂട്ടി ധൈര്യം തന്നു

മമ്മൂട്ടിയാണ് ധൈര്യം തന്നത്. പിറ്റേ ദിവസം വലിയ കുഴപ്പമില്ലാതെ അഭിനയിച്ചു. പക്ഷേ അന്ന് പഠിച്ചത് ഇപ്പോള്‍ ചോദിച്ചാല്‍ ഒരു വരി പോലും എനിക്ക് ഓര്‍മ്മയില്ല.


ജഗ്ഗ ജസൂസിന്റെ തിരക്കില്‍


ബോളിവുഡില്‍ ജഗ്ഗ ജസൂസിന്റെ പ്രമോഷന്‍ തിരക്കിലാണ് ഇപ്പോള്‍ കത്രീന. റണ്‍ബീര്‍ കപൂറാണ് ചിത്രത്തിലെ നായകന്‍. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 14ന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും.


ജഗ്ഗ ജസൂസ് വിശേഷങ്ങള്‍

മ്യൂസിക്കല്‍ അഡ്വഞ്ചര്‍ കോമഡി ചിത്രമായ ജഗ്ഗ ജസൂസില്‍ റണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, സയാനി ഗുപ്ത സ്വാസ്ത ചാറ്റര്‍ജി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


English summary
Bollywood actress katrina Kaif about Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam