ആയോധന മുറകളും മെയ്‌വഴക്കവുമായി ഇക്കയുടെ മാമാങ്കത്തിലെ നായികയെ കണ്ടെത്തി! കാത്തിരിപ്പിന് ഫലം ഇങ്ങനെ..

ഒരു മാസം രണ്ട് സിനിമകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. ഏപ്രില്‍ 27 നായിരുന്നു അങ്കിള്‍ എന്ന സിനിമ റിലീസിനെത്തിയത്. മികച്ച പ്രതികരണങ്ങള്‍ നേടി ഹൗസ് ഫുള്ളായി അങ്കിള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അതിനിടെ മറ്റൊരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്.

മേയ് മാസത്തില്‍ തമിഴില്‍ നിര്‍മ്മിച്ച പേരന്‍പ് റിലീസിനൊരുങ്ങുകയാണ്. ജൂണില്‍ അബ്രഹാമിന്റെ സന്തതികളും വരികയാണ്. നിലവില്‍ കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ഒപ്പം മമ്മൂട്ടി വീണ്ടും ഇതിഹാസ കഥാപാത്രമായി അഭിനയിക്കുന്ന മാമാങ്കത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

 മാമാങ്കം...

മാമാങ്കം...

മമ്മൂക്ക മുന്‍പ് അവതരിപ്പിച്ച ഇതിഹാസ കഥാപാത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അടുത്തതായി രണ്ട് ചരിത്ര സിനിമകളിലാണ് ഇക്ക അഭിനയിക്കുന്നത്. കുഞ്ഞാലി മരക്കാര്‍, മാമാങ്കം. ബിഗ് ബജറ്റിലൊരുങ്ങുന്ന രണ്ട് സിനിമകള്‍ക്കും വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍. ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ആഴ്ചയായിരുന്നു പുറത്ത് വന്നത്. അടുത്ത ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കെയാണ് സിനിമയിലെ നായികയെ അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നത്.

നായികയെ കിട്ടി...

നായികയെ കിട്ടി...

മാമാങ്കത്തില്‍ ബോളിവുഡ് നടി പ്രാചി ദേശായി ആയിരിക്കും നായികയായി അഭിനയിക്കുന്നത്. ആറടി ഉയരവും ആയോധന മുറകള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന മെയ്‌വഴക്കവുമുള്ള നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ഒടുവില്‍ ആ അന്വേഷണം പ്രാചിയിലേക്ക് എത്തുകയായിരുന്നു. മുന്‍പ് റോക്ക് ഓണ്‍, ലൈഫ് പാര്‍ട്‌നര്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ബോല്‍ ബച്ചന്‍, തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ നടിയായിരുന്നു പ്രാചി ദേശായി. നടിയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഇക്കയ്‌ക്കൊപ്പം നില്‍ക്കുന്ന കിടിലനൊരു വേഷമായിരിക്കുമെന്നാണ്് സൂചന.

രണ്ടാം ഭാഗം ആരംഭിക്കുന്നു...

രണ്ടാം ഭാഗം ആരംഭിക്കുന്നു...

നവാഗനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. മംഗലപൂരത്ത് നിന്നുമായി ആദ്യ ഷെഡ്യൂളായിരുന്നു പൂര്‍ത്തിയാക്കിയത്. വളരെ ചെറിയൊരു ഭാഗമായിരുന്നതിനാല്‍ അധിക ദിവസം വേണ്ടി വന്നിരുന്നില്ല. നീരജ് മാധവ്, ധ്രുവന്‍ തുടങ്ങിയ താരങ്ങളുടെ സിനിമയിലെ രംഗങ്ങളായിരുന്നു മംഗലാപുരത്ത് നിന്ന് ചിത്രീകരിച്ചത്. ഇനി സിനിമയുടെ രണ്ടാം ഷെഡ്യൂളാണ് ആരംഭിക്കാന്‍ പോവുന്നത്. മേയ് പത്തിന് കൊച്ചിയില്‍ നിന്നുമായിരിക്കും ഇത് തുടങ്ങുന്നത്. മേയ് പതിനൊന്നിന് മമ്മൂട്ടിയും മാമാങ്കത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

വ്യത്യസ്ത ഗെറ്റപ്പുകള്‍

വ്യത്യസ്ത ഗെറ്റപ്പുകള്‍

ഇതിഹാസ സിനിമ എന്ന വിശേഷണം മാത്രമല്ല മാമാങ്കത്തില്‍ മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അഭിനയിക്കുന്നത്. നാല് ഗെറ്റപ്പുകളായിരിക്കും മമ്മൂട്ടിയ്ക്കുണ്ടാവുക. ഓരോ വേഷവും ആരാധകരെയും പ്രേക്ഷകരെയും വിസ്മയിപ്പിക്കും എന്നാണ് സൂചനകള്‍. നാല് ഗെറ്റപ്പുകള്‍ എന്ന് പറയുമ്പോള്‍ അതിനും പ്രത്യേകത ഏറെയാണ്. കര്‍ഷകനായും സ്‌ത്രൈണ ഭാവമുള്ളതുമായ വേഷങ്ങളാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയില്‍ ഏറ്റവുമധികം പ്രധാന്യമുള്ള വേഷം സ്‌ത്രൈണയുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 35 മിനുറ്റോളം ഈ വേഷത്തിലായിരിക്കും മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത്.

കിടിലന്‍ ആക്ഷനായിരിക്കും..

കിടിലന്‍ ആക്ഷനായിരിക്കും..

12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ചാവേറുകളുടെ കഥ പറയുന്ന സിനിമയില്‍ സംഘട്ടന രംഗങ്ങള്‍ക്ക് പ്രധാന്യം കൂടുതലുണ്ട്. അതിനാല്‍ തായ്‌ലാന്‍ഡില്‍ നിന്നുമുള്ള ജയ്ക്ക് സ്റ്റണ്ട്‌സാണ് മാമാങ്കത്തിന് സംഘട്ടനം ഒരുക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച മറ്റ് ബ്രഹ്മാണ്ഡ സിനിമകളിലും ഈ സംഘം പ്രവര്‍ത്തിച്ചിരുന്നു. അമ്പത് കോടി മുതല്‍ മുടക്കില്‍ ബിഗ് ബജറ്റായിട്ടാണ് സിനിമ നിര്‍മ്മിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X