കാസ്റ്റിങ് കൗച്ച് സഹിക്ക വയ്യ, പ്രമുഖ നടി അഭിനയം നിര്‍ത്താന്‍ കാരണം
സിനിമ ഉണ്ടായ കാലം മുതല്‍ക്കു തന്നെ കാസ്റ്റിങ് കൗച്ചും ഉണ്ടെന്നാണ് നിരീക്ഷണം. സിനിമയില്‍ അവസരം ലഭിയ്ക്കണമെങ്കില്‍ കൂടെ കിടക്കണം എന്നാണ് അണിയറപ്രവര്‍ത്തകുടെ ആവശ്യം. പലരും നാണക്കേട് കാരണം അത്തരം ലൈംഗിക അധിക്രമം മറച്ചുവച്ചു. എന്നാല്‍ മീ ടൂ കാമ്പയിനിലൂടെ ചില മുന്‍നിര നായികമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. ആ വലയില്‍ ചില വമ്പന്‍ സ്രാവുകളും കുടുങ്ങിയിരുന്നു. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുള്ള ലൈംഗിക പീഡന കഥകളാണ് പുറത്തുവന്നത്.
അത്തരം ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ബോളിവുഡ് നടി റിച്ച ഭദ്ര. ബാലതാരമായി സിനിമയിലെത്തിയ റിച്ചയ്ക്ക് നായികയായി വന്ന ശേഷം ധാരാളം അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു. എന്നാല്‍ അവസരം നല്‍കണമെങ്കില്‍ കൂടെ കിടക്കണം എന്നായിരുന്നുവത്രെ അണിയറപ്രവര്‍ത്തകരുടെ ആവശ്യം.

കാസ്റ്റിങ് കൗച്ച് കാരണം ഒരുപാട് സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു. സഹികെട്ടപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു എന്ന് റിച്ച പറയുന്നു. വിവാഹ ശേഷം പൂര്‍ണമായും സിനിമ ഉപേക്ഷിച്ചു. ഇനി സിനിമയിലേക്കൊരു മടങ്ങിപ്പോക്കില്ല എന്നും റിച്ച ഭദ്ര പറയുന്നു. വിവാഹ ശേഷവും അവസരങ്ങളും കൊണ്ടുവന്നവര്‍ കൂടെകിടക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവരുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നും റിച്ച വെളിപ്പെടുത്തി.


Click it and Unblock the Notifications











