ബോളിവുഡ് സുന്ദരി ടിസ്‌ക ചോപ്ര വീണ്ടും മലയാളത്തില്‍ എത്തുന്നു
ബോളിവുഡ് സുന്ദരി ടിസ്‌കാ ചോപ്ര വീണ്ടും മലയാള സിനിമയില്‍ എത്തുന്നു. സംവിധായകന്‍ വി.കെ പ്രകാശിന്റെ ചിത്രത്തില്‍ ആണ് ബോളിവുഡ് താരം വേഷം ഇടുന്നത്. ആസിഫ് അലി ആണ് ചിത്രത്തിലെ നായകന്‍. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ബോബിയും സഞ്ജയും തിരക്കഥ ഒരുക്കുന്ന ചിത്രം കൂടി ആണിത്.
താരേ സമീന്‍പര്‍ എന്ന ചിത്രത്തിലൂടെ ആണ് ടിസ്‌ക ചോപ്ര ശ്രദ്ധേയമാകുന്നത്. 1993 ല്‍ പുറത്തിറങ്ങിയ പ്ലാറ്റ്‌ഫോം എന്ന ചിത്രത്തിലൂടെ ആണ് ടിസ്‌ക ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. താരെ സമീര്‍ പാര്‍, ദില്‍ ടോ ബച്ചാ ഹെ ജി തുടങ്ങി നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മുന്‍പ് മമ്മൂട്ടി നായകനായ മായാബസാറിലും ടിസ്‌ക അഭിനയിച്ചിട്ടുണ്ട്.

നെടുമുടി വേണു, സിദ്ദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍, അശോകന്‍, അനൂപ് ചന്ദ്രന്‍, കുഞ്ചന്‍, നിക്കി ഗില്‍റാണി, ലെന, സനുഷ, ശ്രീദേവി ഉണ്ണി, സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൈസൂര്‍, കൊച്ചി, പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി എന്നിവിടങ്ങളില്‍ ആണ് പ്രധാനമായും ചിത്രം ചിത്രീകരിക്കുന്നത്. ജനുവരിയില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.
കെ.ജയകുമാറും സന്തോഷ് വര്‍മ്മയും എഴുതുന്ന വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം നല്‍കും. ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഒരു കുടുംബ കഥ ആയിരിക്കും ഈ ചിത്രവും പറയുക.


Click it and Unblock the Notifications











