'പ്രണയിനികളെ കാണുമ്പോള്‍ എനിക്ക് ചിരിവരും'
സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ താരങ്ങളെ കുറിച്ച് ഗോസിപ്പിറക്കുന്ന കാലമാണിത്. എന്നാല്‍ ആ കോളത്തിലൊന്നും വളര്‍ന്നുവരുന്ന ബോളിവുഡ് സുന്ദരി വാണി കപൂറിനെ പ്രതീക്ഷിക്കേണ്ട. പുള്ളിക്കാരിക്ക് പുരുഷന്മാരെ തന്നെ വിശ്വാസമില്ലാത്തതുകൊണ്ട് ഇത്തരം ചര്‍ച്ചാവേദികളിലൊന്നും വരില്ലെന്ന് ഉറപ്പിക്കാം. ആണുങ്ങളെ വിസ്വസിക്കാന്‍ കഴിയില്ലെന്നാണ് വാണി കപൂര്‍ പറയുന്നത്.
ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് എന്ത് പറ്റിയെന്ന് എനിക്കറിയില്ല. അവര്‍ സംശയ രോഗത്തിന് പിടിയിലാണ്. പങ്കാളിയെ തന്നെ ചതിക്കും. അതിനെ ഞാന്‍ ഭയക്കുന്നു. അത്തരം ആളുകളുടെ കൂടെ ജീവിക്കാന്‍ താത്പര്യമില്ല. കേട്ടിട്ട് ഇന്ത്യയിലെ യുവാക്കളുടെ ഹൃദയം പൊടിഞ്ഞുപോയിക്കാണും. വളര്‍ന്നുവരുന്ന ഒരു ബോളിവുഡ് സുന്ദരിയുടെ പുരുഷന്മാരെ കുറിച്ചുള്ള കാഴ്ചപ്പാടാണ് ഈ പറഞ്ഞത്.

മോഡല്‍ രംഗത്ത് കൂടെ സിനിമയിലെത്തിയ വാണി കപൂറിന്റെ ആദ്യ ചിത്രമാണ് ശുദ്ധ് ദേശി റൊമാന്‍സ്. പുള്ളിക്കാരിക്ക് പ്രണയത്തിലും വലിയ വിശ്വാസമില്ല. പ്രണയിനികളെ കാണുമ്പോള്‍ എനിക്ക് ചിരിവരുമെന്നാണ് വാണി കപൂര്‍ പറയുന്നത്. സ്‌കൂള്‍ പഠനകാലത്ത് പ്രണയിച്ചു നടക്കും. അത് കഴിഞ്ഞാല്‍ പരസ്പരം ഓര്‍ക്കുക കൂടെയില്ല. ഇന്ത്യയില്‍ ഉള്ളവരെ ഓര്‍ക്കുന്നതിനെക്കാള്‍ വാണിയ്ക്കിഷ്ടം അമേരിക്കയന്‍ നായകന്‍ ബ്രന്റ്‌ലി കൂപ്പറിനെ ഓര്‍ക്കാനണത്രെ.
ആഹാ കല്യാണം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമകളില്‍ തുടക്കം കുറിക്കുകയാണ് ഇപ്പോള്‍ റാണി കപൂര്‍. നാനി നായകനാകുന്ന ചിത്രം ബാന്റ് ബജാ ബാരത്ത് എന്ന ചിത്രത്തിന്റെ റീമേക്കാണ്. തെലുങ്കിലും തമിഴിലുമായാണ് ആഹ കല്യാണം ചിത്രീകരിക്കുന്നത്.


Click it and Unblock the Notifications











