»   » നടി വിദ്യാ ബാലന്റെ ആരാധകര്‍ കാണാത്ത ഹോട്ട് ഭാവങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലാകുന്നു!

നടി വിദ്യാ ബാലന്റെ ആരാധകര്‍ കാണാത്ത ഹോട്ട് ഭാവങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലാകുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ബിഗം ജാനാണ് വിദ്യാ ബാലന്റെ ഏറ്റവും പുതിയ ചിത്രം. ഏപ്രില്‍ 14ന് ചിത്രം തിയേറ്റുകളില്‍ പ്രദര്‍ശനത്തിനെത്തും. ബിഗം ജാന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിദ്യാബാലന്‍ അവതരിപ്പിക്കുക. ഗൗഹര്‍ ഖാന്‍, പല്ലവി ശ്രദ്ധ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2015ല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ രാജ്കഹാനി എന്ന ചിത്രത്തിന്റെ റീമേക്കാണ് ബിഗം ജാന്‍ എന്നാണ് ഇതുവരെ കേട്ടിരുന്നത്. എന്നാല്‍ രാജ്കഹാനിയുടെ റീമേസ്‌ക് റീമേക്കല്ല പുതിയ ചിത്രമെന്ന് സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജി ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോഴിതാ ബിഗം ജാന്‍ പുറത്തിറങ്ങുന്നതിന് മുമ്പ് വിദ്യാ ബാലന്‍ ദേശീയ മാധ്യമത്തിന് വേണ്ടി എടുത്ത ഫോട്ടോ ഷൂട്ട്.

വിദ്യാ ബാലന്‍ കലാരംഗത്തേക്ക്

മ്യൂസിക് വീഡിയോകളിലും സംഗീതനാടകങ്ങളിലും അഭിനയിച്ചുക്കെണ്ടാണ് വിദ്യാ ബാലന്‍ കലാരംഗത്ത് എത്തുന്നത്. 1995ല്‍ ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയജീവിതം ആരംഭിക്കുന്നത്.

ആദ്യത്തെ ഹിന്ദി സിനിമ

പരിണീതയാണ് വിദ്യാ ബാലന്റെ ആദ്യത്തെ ഹിന്ദി ചിത്രം. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരവും വിദ്യാ ബാലനെ തേടിയെത്തി. രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ലഗേ രഹോ മുന്നാഭായി എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടുകെയും ചെയ്തിരുന്നു.

വിവാഹം

2012 ഡിസംബര്‍ 14നാണ് വിദ്യയും നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് റോയി കപൂറും വിവാുഹിതാരാകുന്നത്. പ്രണയ വിവാഹമായിരുന്നു. 2012 മെയിലാണ് നടി ചാനല്‍ അഭിമുഖത്തിന് സിദ്ധാര്‍ത്ഥ് റോയ് കപൂറുമായുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

സാമൂഹിക പ്രവര്‍ത്തക

കൊല്‍ക്കത്തയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഇന്‍ നീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന നോണ്‍-പ്രോഫിറ്റ് സംഘടനയ്ക്ക് വേണ്ടി വിദ്യാ ബാലന്‍ ഒരിക്കല്‍ പ്രചാരണം നടത്തുകയുണ്ടായി. ഇന്ത്യയില്‍ പൊതുശുചിത്വം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പരിപാടിയുടെ പ്രചാരക കൂടിയാണ് വിദ്യാ ബാലന്‍.

ഫോട്ടോ ഷൂട്ട്

2015 ലെ ഫോട്ടോഷൂട്ടില്‍ നിന്ന്, വിദ്യാ ബാലന്റെ ഫോട്ടോ ഷൂട്ട് കാണാം....

English summary
Bollywood actress Vidya Balan photoshoot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam