പൃഥ്വി ബോളിവുഡിലേക്ക്?

ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ് നിര്‍മിയ്ക്കുന്ന സിനിമയില്‍ അഭിനയിക്കുന്ന കാര്യം പൃഥ്വി കാര്യമായി ആലോചിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈയിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം വെളിപ്പെടുത്തിയത്. ബോളിവുഡില്‍ നിന്ന് കുറച്ച് ഓഫറുകള്‍ വന്നിരുന്നെങ്കിലും അതൊന്നും അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ അനുരാഗ് കശ്യപ് തന്ന സ്‌ക്രിപ്റ്റ് ഏറെ ഇഷ്ടപ്പെട്ടുവെന്ന് പൃഥ്വി പറഞ്ഞു. സിനിമയെക്കുറിച്ചുള്ള ആദ്യവട്ട ചര്‍ച്ചകള്‍ മുംബൈയില്‍ കഴിഞ്ഞയാഴ്ച നടന്നുവെന്ന് സൂചനകളുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായ ദേവ് ഡിയുടെ സംവിധായകനായ അനുരാഗ് കശ്യപ്. പൃഥ്വി ചിത്രം അനുരാഗിന്റെ സഹായികള്‍ ആരെങ്കിലും സംവിധാനം ചെയ്യുമെന്നാണ് അറിയുന്നത്. എല്ലാം ഒത്തുവന്നാല്‍ 2011ല്‍ ബോളിവുഡ് ആക്ടര്‍ എന്ന ലേബല്‍ പൃഥ്വിയ്ക്ക് സ്വന്തമാവും.


Click it and Unblock the Notifications