Just In
- 56 min ago
ദിലീപിനാണോ സ്ക്രീന്‍ സ്പേസ് കൂടുതൽ, അന്ന് കുഞ്ചാക്കോ ബോബന്റെ അച്ഛൻ പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകൻ
- 1 hr ago
ആ സൂപ്പര്‍താരത്തിന്റെ ആരാധികയായിരുന്നു ഞാന്‍, ഫാന്‍സ് യുദ്ധം നടത്തിയിട്ടുണ്ട്, സുധ കൊങ്കാര
- 1 hr ago
പാടാത്ത പൈങ്കിളിയിലെ ദേവ പവർഫുളാണ്, സ്ട്രോങ്ങാണ്, സൂരജിനെ അഭിനന്ദിച്ച് ആരാധകന്, കുറിപ്പ് വൈറല്‍
- 15 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
Don't Miss!
- News
ഗുജറാത്ത് കേവദിയയില്‍ നിന്നും 8 പുതിയ ട്രെയിനുകള്‍; ഫ്ളാഗ് ഓഫ് കര്‍മ്മം പ്രധാനമന്ത്രി നിര്‍വഹിക്കും
- Sports
IND vs AUS: എന്തായിരുന്നു ഇത്ര ധൃതി? രോഹിത്തിന്റെ 'വഴിയെ' മായങ്കും- രൂക്ഷവിമര്‍ശനം
- Automobiles
ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ
- Finance
എസ്ബിഐ അക്കൌണ്ട് ഉടമകൾ ചെക്ക് ബുക്കിനായി ഓൺലൈനിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സണ്ണി ലിയോണ്‍ വീണ്ടും 'അഡല്‍റ്റ്സ് ഓണ്‍ലി'
കനേഡിയന്‍ നീലച്ചിത്രതാരമെന്ന പേരുമായിട്ടാണ് സണ്ണി ലിയോണ്‍ ബിഗ് ബോസ് എന്ന റിയാലിറ്റിഷോയില്‍ എത്തിയത്. റിയാലിറ്റിഷോയില്‍ നിന്നും നേരേ ബോളിവുഡിലേയ്ക്ക് ടിക്കറ്റ് ലഭിച്ച സണ്ണി ഇന്ന് വെറുമൊരു നീലച്ചിത്രതാരമായല്ല, ബോളിവുഡ് നടിയെന്ന പേരിലാണ് അറിയപ്പെടുന്നത്. ജിസം 2വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ സണ്ണിയ്ക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ബോൡവുഡില്‍ കാനഡയിലെ നീലച്ചിത്രങ്ങളിലേതുപോലെയുള്ള സ്റ്റൈല്‍ സണ്ണി ഇതുവരെ പുറത്തെടുത്തിരുന്നില്ല. അല്പസ്വല്പം ഗ്ലാമര്‍ പ്രദര്‍ശനങ്ങള്‍ മാത്രമാണ് സണ്ണി ലിയോണിന്റെ ചിത്രങ്ങളിലുണ്ടായിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സണ്ണി വീണ്ടും അഡല്‍റ്റ്സ് ഓണ്‍ലി ആകാന്‍ പോവുകയാണ്.
സണ്ണി ഒരു മറാത്തി ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അത് എ ചിത്രമായിരിക്കുമെന്നുമാണ് അറിയുന്നത്. എന്തായാലും ഈ റിപ്പോര്‍ട്ട് സണ്ണിയുടെ ആരാധകര്‍ക്കെല്ലാം വലിയ സന്തോഷമാണ് നല്‍കിയിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ സുജയ് ദഹാകെ സംവിധാനം ചെയ്യുന്ന വള്‍ഗര്‍ ആക്ടിവിറ്റീസ് ഇന്‍കോര്‍പ് എന്ന ചിത്രത്തിലാണ് സണ്ണി നായികയാവുന്നത്. ലൈംഗികചൂഷണവും അശ്ലീ ചിത്രങ്ങളുടെ കടന്നുകയറ്റവുമെല്ലാം വിഷയമാകുന്ന ചിത്രം അഡല്‍റ്റ്സ് ഓണ്‍ലി ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
പൂനെയില്‍ നടന്ന ഒരു ചടങ്ങില്‍ സണ്ണി ലിയോണ്‍ എത്തിയപ്പോള്‍ അവരെക്കാണാനെത്തിയ വന്‍ജനക്കൂട്ടത്തെ കണ്ടാണ് തന്റെ ചിത്രത്തില്‍ സണ്ണിയെ നായികയാക്കാമെന്ന് സംവിധായകന് തീരുമാനിച്ചതത്രേ. സണ്ണി ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ വലിയ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് ചൂടന്‍ താരത്തെക്കാണാം ജനംകൂടിയത്. മാത്രമല്ല സണ്ണി പരിപാടിയില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്തവര്‍ തന്നെയായിരുന്നു അവരെക്കാണാനുള്ളവരുടെ കൂട്ടത്തില്‍ മുന്‍നിരയിലെത്തിയതെന്നും സംവിധായകന്പറയുന്നു. ഈ സംഭവത്തില്‍ നിന്നാണ് തന്റെ സിനിമ ഉരുത്തിരിയുന്നതെന്നും സുജയ് പറയുന്നു.
നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്ന നായികയുമായി ഒരു ആണ്‍കുട്ടി പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.