»   » ബോളിവുഡെന്നാല്‍ ഹിന്ദിസിനിമയല്ലെന്ന് അടൂര്‍ !!

ബോളിവുഡെന്നാല്‍ ഹിന്ദിസിനിമയല്ലെന്ന് അടൂര്‍ !!

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയെ കുറിച്ച് കടുത്ത് വിമര്‍ശങ്ങളുന്നയിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ബോളിവുഡ് സിനിമയെ ഹിന്ദിസിനിമയുമായി താരതമ്യപ്പെടുത്താനാവില്ലെന്നും ബോളിവുഡില്‍ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം വൈവിധ്യമില്ലാത്തതാണെന്നും അടൂര്‍ പറയുന്നു.

''ബോളിവുഡ് സിനിമയെ ഞാനൊരിക്കലും ഹിന്ദിസിനിമയെന്നു വിളിക്കില്ല. ഹിന്ദി സിനിമകള്‍ മികച്ചതും വൈവിധ്യമുളളതുമാണ്. എല്ലാം  ചേരുവകളും കുത്തി നിറയ്ക്കുകയാണ് ബോളിവുഡ് സിനിമയില്‍ ചെയ്യുന്നത്''.-അടൂര്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ വാണിജ്യസിനിമകള്‍ക്കാണ് പ്രേക്ഷകര്‍ പ്രാധാന്യം കൊടുക്കുന്നത്.

adoor

ചിത്രത്തില്‍ വയലന്‍സ് ഉണ്ടെന്നു കണ്ടാല്‍ അത്തര ചിത്രങ്ങള്‍ മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും അടൂര്‍ പറയുന്നു. ഇത്തരം ചിത്രങ്ങള്‍ കാഴ്ച്ചക്കാരുമായി സംവദിക്കുന്നവയല്ല. പണ്ടു കാലങ്ങളില്‍ സ്ത്രീകള്‍ ഇത്തരം ചിത്രങ്ങള്‍ കാണാറില്ലായിരുന്നെങ്കിലും ഇന്ന് സ്ഥിതി മറിച്ചാണെന്നും അടൂര്‍ പറയുന്നു.

English summary
National Award-winning filmmaker Adoor Gopalakrishnan feels Bollywood is different from Hindi cinema as the former follows a stereotypical pattern of stories.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam