twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞെരിഞ്ഞമര്‍ന്ന് മലയാള സിനിമകള്‍, പണം വാരുന്ന അന്യഭാഷ ചിത്രങ്ങള്‍!

    By Aswathi
    |

    ദീപാവലിയ്ക്ക് പ്രത്യേകിച്ചങ്ങനെ മലയാള സിനിമകള്‍ ഇറങ്ങിയിരുന്നില്ല. പക്ഷെ കുടുംബ പ്രേക്ഷകരുടെ മികച്ച അഭിപ്രായം തേടി വെള്ളിമൂങ്ങയും ഇതിഹാസയും ഹോലി മീല്‍സുമൊക്കെ പ്രദര്‍ശനം തുടരുന്നുണ്ടായിരുന്നു. പരാജയങ്ങളുടെ കയത്തില്‍ നിന്ന് മലയാള സിനിമയങ്ങനെ കയറിവരുമ്പോഴാണ് ഇടിത്തീപോലെ അത് സംഭവിച്ചത്.

    ദീപാവലി പ്രമാണിച്ച് കോളിവുഡ് ഹോളിവുഡ് സിനിമകള്‍ തിയേറ്ററുകള്‍ കൈയ്യടക്കി. വിജയ് യുടെ കത്തിയും ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂയറുമാണ് ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകള്‍ കൈയ്യടക്കിയതോടെ മലയാള സിനിമകള്‍ ഞെരിഞ്ഞമര്‍ന്നു. അതുവരെ മികച്ച പ്രദര്‍ശനം തുടര്‍ന്ന വെള്ളിമൂങ്ങയെയും ഇതിഹാസത്തെയും തിയേറ്ററുകളില്‍ നിന്ന് ഇറക്കിവിട്ടു.

    diwaly-release

    നല്ല മലയാള സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുന്നില്ലെന്നാണ് പരാതി. പക്ഷെ, അങ്ങനെയൊരു നല്ല സിനിമ ഇറങ്ങി അത് പ്രേക്ഷകര്‍ക്കെത്തിക്കുന്നതിന് മുമ്പും എത്തിച്ചാലും ഉള്ള പ്രശ്‌നങ്ങളെ കുറിച്ച് ആരും തന്നെ ചിന്തിക്കുന്നില്ല.

    വെള്ളിമൂങ്ങയ്ക്കും ഇതിഹാസയ്ക്കുമൊക്കെ പ്രദര്‍ശനം നിഷേധിച്ച തിയേറ്ററുകളാണ് ഇപ്പോള്‍ അന്യഭാഷ ചിത്രങ്ങള്‍ക്കൊണ്ട് തിയേറ്ററുകള്‍ കുത്തി നിറയ്ക്കുന്നത്. കച്ചവട താത്പര്യത്തോടെ മാത്രം സിനിമയെ കാണുമ്പോള്‍ എങ്ങിനെ നല്ല ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തും. രണ്ടാഴ്ചകള്‍ കൊണ്ട് കേരളത്തില്‍ നിന്ന് കത്തിയും ഹാപ്പി ന്യൂയറും വാരിയത് കോടികളാണ്.

    English summary
    Bollywood and Kollywood films interfere to Kerala theaters, no space for Mollywood films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X