TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ബോളിവുഡില്‍ ഇറങ്ങിയ മികച്ച റൊമാന്റിക്ക് കോമഡി സിനിമകള്‍ അറിയാമോ? കാണൂ
സിനിമകളിലെ പ്രണയവും കോമഡിയും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഘടകങ്ങളാണ്. ഇന്ത്യയിലെ മിക്ക ഇന്‍ഡസ്ട്രികളും ഇത്തരം സിനിമകളാണ് കൂടുതലായി പുറത്തിറങ്ങാറുളളത്. കൊമേഴ്സ്യല്‍ എന്റര്ടെയ്വറുകളായി എത്തുന്ന ഇത്തരം സിനിമകള്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടുകയും ചെയ്യാറുണ്ട്. തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയെ പോലെ തന്നെ ബോളിവുഡിലും കൂടുതലായി റൊമാന്റിക്ക് കോമഡി സിനിമകള്‍ പുറത്തിറങ്ങാറുണ്ട്.
സണ്ണി ലിയോണ്‍ ഫാന്‍സിന് ആഘോഷിക്കാം!നടി വീണ്ടും കേരളത്തിലേക്ക്!വരവേല്‍ക്കാനൊരുങ്ങി ആരാധകര്‍
ബോളിവുഡില്‍ അടുത്തിടെയായി നിരവധി സിനിമകളാണ് ഇത്തരത്തില്‍ പുറത്തിറങ്ങിയിരുന്നത്. മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം തന്നെ ചെറിയ താരങ്ങളുടെ സിനിമകളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. ഇക്കൂട്ടത്തില്‍ വലിയ ഹൈപ്പുകളൊന്നും ഇല്ലാതെ വന്ന് സര്‍പ്രൈസ് ഹിറ്റായി മാറിയ സിനിമകളും ഏറെയാണ്. ബോളിവുഡിലെ അത്തരം ചില റൊമാന്റിക്ക് കോമഡി സിനിമകളെക്കുറിച്ച് കൂടുതലറിയാം.തുടര്‍ന്ന് വായിക്കൂ....
ഹൗസ്ഫുള് 2
സാജിദ് ഖാന്റെ സംവിധാനത്തില്‍ അക്ഷയ്കുമാറിന്റെതായി പുറത്തിറങ്ങിയ സിനിമയായിരുന്നു ഹൗസ്ഫുള് 2. മലയാളി താരം അസിന് നായികയായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയമായിരുന്നു നേടിയിരുന്നത്. അക്ഷയ്കുമാറിനും അസിനുമൊപ്പം ജോണ്‍ അബ്രഹാം,റിതേഷ് ദേശ്മുഖ്,ജാക്വിലിന് ഫെര്‍ണാണ്ടസ്,റിഷി കപൂര്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ അഭിനയിച്ചിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ വലിയ നേട്ടമൂണ്ടാക്കി.
യെ ജവാനി ഹേ ദീവാനി
രണ്‍ബീര്‍ കപൂറും ദീപികാ പദുകോണും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രമായിരുന്നു യേ ജവാനി ഹേ ദീവാനി. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയ സിനിമ കൂടിയായിരുന്നു ഇത്. അയാന് മുഖര്‍ജിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ ഒരു കംപ്ലീറ്റ് എന്റര്ടെയ്നര് തന്നെയായിരുന്നു. രണ്‍ബീര്‍ കപൂറിന്റെയും ദീപിക പദുകോണിന്റെയും പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.
ജബ് വീ മെറ്റ്
ഷാഹിദ് കപൂര്‍-കരീന കപൂര്‍ ജോഡികള്‍ ഒന്നിച്ച ജെബ് വീ മെറ്റ് തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു. മികച്ചൊരു റൊമാന്റിക്ക് കോമഡി എന്റര്ടെയ്നര് കൂടിയായിരുന്നു ഈ സിനിമ. ചിത്രം പിന്നീട് തമിഴിലേക്ക് കണ്ടേന് കാതലൈ എന്ന പേരില്‍ റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇംത്യാസ് അലി സംവിധാനം ചെയ്ത സിനിമയില്‍ മികച്ച കുറച്ചു ഗാനങ്ങളുമുണ്ടായിരുന്നു.
സോനു കീ ടിറ്റു കി സ്വീറ്റി
ലവ് രഞ്ജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റൊമാന്റിക്ക് കോമഡി ചിത്രമായിരുന്നു സോനു കീ ടിറ്റു കി സ്വീറ്റി. കാര്‍ത്തിക്ക് ആര്യന്, നഷ്റത്ത് ഭാരുച, സണ്ണി നിചാര് തുടങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. ടീ സീരിസും ലവ് ഫിലിംസും ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.
ഹാപ്പി ഫിര്‍ ഭാഗ് ജായേഗി
സൊനാക്ഷി സിന്‍ഹ മുഖ്യവേഷത്തിലെത്തി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമയായിരുന്നു ഹാപ്പി ഫിര്‍ ഭാഗ് ജായേഗി. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെട്ട സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മുദാസര്‍ അസീസ് ആയിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. കളര്‍ യെലേ പ്രൊഡക്ഷന്‍സ് ഇറോസ് ഇന്റര്‍നാഷണല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചു.
ജൂദ്വാ 2
വരുണ്‍ ധവാന് ഇരട്ടവേഷത്തിലെത്തി തിയ്യേറ്ററുകളില്‍ വിജയമായി മാറിയ സിനിമയായിരുന്നു ജൂദ്വാ 2. തപ്സി പാനു,ജാക്വിലിന് ഫെര്‍ണാണ്ടസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ നായികമാര്‍. റൊമാന്റിക്ക് കോമഡി ചിത്രമായിരുന്നു ജുദ്വാ 2 തിയ്യേറ്ററുകളില്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ഡേവിഡ് ധവാനായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്,
ബദായി ഹോ
കഴിഞ്ഞ വര്‍ഷം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയ സിനിമയായിരുന്നു ബദായി ഹോ. ആയുഷ്മാന്‍ ഖുറാന നായകനായി എത്തിയ സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ വലിയ വിജയം തന്നെ ലഭിച്ചു. വാര്‍ധക്യ കാലത്ത് അമ്മ വീണ്ടും ഗര്‍ഭിണിയാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമായിരുന്നു സിനിമ പറഞ്ഞത്. അമിത് രവീന്ദ്രനാഥ് ശര്‍മ്മയായിരുന്നു ചിത്രത്തിന്റെ സംവിധായകന്.
ഗോല്‍മാല്‍ എഗെയ്ന്
രോഹിത്ത് ഷെട്ടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗോല്‍മാല്‍ എഗെയ്നും ഈ വിഭാഗത്തില്‍പ്പെട്ട സിനിമയായിരുന്നു, അജയ് ദേവ്ഗണ്,അര്‍ഷദ് വസി,പരിണീതി ചോപ്ര,തബു തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ചിത്രം ബോക്സ് ഓഫീസില്‍നിന്നും 300 കോടിയിലധികം കളക്ഷനും സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ സിനിമയിലെ ബെസ്റ്റ് ആക്ടറിനു തമിഴിലേക്ക് വീണ്ടും സ്വാഗതം!മമ്മൂക്കയെക്കുറിച്ച് കാര്‍ത്തിക്ക്
ഹിറ്റ് കൂട്ടുകെട്ട് വീണ്ടും! ജിസ് ജോയിയുടെ അടുത്ത സിനിമയിലും നായകനായി ആസിഫ് അലി