അമ്പമ്പോ എന്തൊരു പ്രതിഫലം: ലോകത്തെ ടോപ് ടെന്നില്‍ 3 ഇന്ത്യക്കാരും!

By Muralidharan

മുംബൈ: ഹോളിവുഡ് എന്ന് കേള്‍ക്കുമ്പോള്‍ ആഹാ എന്നും ബോളിവുഡ് എന്ന് കേള്‍ക്കുമ്പോള്‍ ഓഹോ എന്നും വെക്കുന്നവരുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക. സിനിമയുടെ മേക്കിംഗിലും സ്റ്റൈലിലും എല്ലാം വലിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും താരങ്ങള്‍ പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ ഹോളിവുഡിനോട് ഒരു കൈ നോക്കാന്‍ പറ്റിയ ആളുകളൊക്കെ നമ്മുടെ ബോളിവുഡിലെ ഇട്ടാ വട്ടത്തുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിനമാ താരങ്ങളുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ടപ്പോള്‍ ആദ്യ പത്തില്‍ ഇടം പിടിച്ചത് മൂന്ന് ഇന്ത്യക്കാരാണ്. അടുത്ത പത്തിലുമുണ്ട് ഇന്ത്യാക്കാര്‍. ഹോളിവുഡ് മുതല്‍ ഹോങ്കോങും ബോളിവുഡും വരെ പഠിച്ചാണ് ഫോബ്‌സ് മാഗസിന്‍ പട്ടിക പുറത്തുവിട്ടത്. ആരൊക്കെയാകും ആ മില്യണ്‍ ഡോളര്‍ വിലയുള്ള നമ്മുടെ സിനിമാക്കാര്‍, കാണൂ..

അമിതാഭ് ബച്ചന്‍ കഴിഞ്ഞിട്ടേയുള്ളൂ

അമ്പമ്പോ എന്തൊരു പ്രതിഫലം: ലോകത്തെ ടോപ് ടെന്നില്‍ 3 ഇന്ത്യക്കാരും!

ബോളിവുഡ് പഴയ ബോളിവുഡ് അല്ലായിരിക്കും പക്ഷേ അമിതാഭ് ബച്ചന്‍ പഴയ അമിതാഭ് ബച്ചന്‍ തന്നെയാണ്. 72 കാരനായ അമിതാഭ് ബച്ചനാണ് ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള എട്ടാമത്തെ താരം. 33.5 മില്യണ്‍ ഡോളറാണ് സീനിയര്‍ ബച്ചന്റെ ഏകദേശ ആസ്തി. 50 വര്‍ഷത്തെ കരിയറില്‍ അമിതാഭ് വേഷമിട്ടത് 150ലധികം ചിത്രങ്ങളിലാണ്

അടിച്ചുനില്‍ക്കും സല്‍മാന്‍

അമ്പമ്പോ എന്തൊരു പ്രതിഫലം: ലോകത്തെ ടോപ് ടെന്നില്‍ 3 ഇന്ത്യക്കാരും!

പ്രതിഫലത്തിന്റെ കാര്യത്തില്‍ അമിതാഭ് ബച്ചനോട് അടിച്ചുനില്‍ക്കാന്‍ ഇന്ത്യയില്‍ ഒരാളേയുള്ളൂ. മസില്‍മാന്‍ സല്‍മാന്‍ ഖാന്‍. 1989 ലെ മേനേ പ്യാര്‍ കിയായ്ക്ക് ശേഷം 80ധികം ചിത്രങ്ങളില്‍ സല്ലു അഭിനയിച്ചു. ആസ്തി അമിതാഭ് ബച്ചനൊപ്പം. പട്ടികയിലും ഇരുവര്‍ക്കും ഒരേ സ്ഥാനം.

 പിന്നാലെയെത്തും അക്ഷയ് കുമാര്‍

അമ്പമ്പോ എന്തൊരു പ്രതിഫലം: ലോകത്തെ ടോപ് ടെന്നില്‍ 3 ഇന്ത്യക്കാരും!

ഫോബ്‌സിന്റെ പട്ടികയില്‍ മൂന്നാമത്തെ ഇന്ത്യക്കാരന്‍ അക്ഷയ് കുമാറാണ്. 32.5 മില്യന്‍ ഡോളറാണ് അക്ഷയ് കുമാറിന്റെ ആസ്തി. 1992 ല്‍ ഇറങ്ങിയ ഖിലാഡിയാണ് അക്ഷയ് കുമാറിന് ബ്രേക് ത്രൂ ആയത്. ഇതിനോടകം അഭിനയിച്ചത് 150ല്‍പ്പരം ചിത്രങ്ങളില്‍.

ഷാരൂഖ് ഖാന്‍ എവിടെയാണ്

അമ്പമ്പോ എന്തൊരു പ്രതിഫലം: ലോകത്തെ ടോപ് ടെന്നില്‍ 3 ഇന്ത്യക്കാരും!

ഫോബ്‌സിന്റെ പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ് ഇന്ത്യയുടെ ഡി കാപ്രിയോ ആയ ഷാരൂഖിന് സ്ഥാനം. സിനിമ മാത്രമല്ല പരസ്യങ്ങളിലും ഹോട്ടാണ് ഷാരൂഖ്. ആസ്തി ഏകദേശം 26 മില്യണ്‍ ഡോളര്‍.

 രണ്‍ബീര്‍ സിംപിളാണ് പക്ഷേ ഹോട്ടുമാണ്

അമ്പമ്പോ എന്തൊരു പ്രതിഫലം: ലോകത്തെ ടോപ് ടെന്നില്‍ 3 ഇന്ത്യക്കാരും!

ബോളിവുഡിലെ യുവ സെന്‍സേഷന്‍ രണ്‍ബീര്‍ കപൂറാണ് പ്രതിഫലക്കാര്യത്തില്‍ മത്സരിക്കാനുള്ള ബോളിവുഡ് ന്യൂ ജെന്‍. 15 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള രണ്‍ബീര്‍ ഫോബ്‌സിന്റെ പട്ടികയില്‍ മുപ്പതാം സ്ഥാനത്താണ്.

  റോബര്‍ട്ട് ഡൗണിയാണ് താരം

അമ്പമ്പോ എന്തൊരു പ്രതിഫലം: ലോകത്തെ ടോപ് ടെന്നില്‍ 3 ഇന്ത്യക്കാരും!

അമിതാഭ് ബച്ചനും സല്‍മാനുമൊന്നും റോബര്‍ട്ട് ഡൗണിക്ക് മുന്നിലൊന്നുമല്ല. 80 മില്യണ്‍ ഡോളറാണ് ഡൗണിയുടെ ആസ്തി.

 ജാക്കി ചാന്‍ രണ്ടാമത്

അമ്പമ്പോ എന്തൊരു പ്രതിഫലം: ലോകത്തെ ടോപ് ടെന്നില്‍ 3 ഇന്ത്യക്കാരും!

ആക്ഷന്‍ ഹീറോ ജാക്കി ചാനാണ് രണ്ടാമത്. 50 മില്യണ്‍ ഡോളര്‍ ആസ്തി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X