മമ്മൂട്ടിക്കൊപ്പം ബോളിവുഡ് താരങ്ങളും അണിനിരക്കുന്നു! 'ഉണ്ട' പൊളിച്ചടുക്കാനുള്ള തയ്യാറെടുപ്പിലാണ്!
അനുരാഗകരിക്കിന്‍വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉണ്ട. നേരത്തെ തന്നെ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അടുത്തിടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടതോടെയാണ് സ്ഥിരീകരണം ലഭിച്ചത്. പേര് പോലെ തന്നെ വ്യത്യസ്തമായ സിനിമയായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി പോലീസ് ഓഫീസറായെത്തുന്ന സിനിമയുടെ പ്രാരംഭഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഛത്തീസ്ഗഢില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
സിനിമയുടെ പിന്നണിയില്‍ ബോളിവുഡിലെ പ്രമുഖരടക്കം നിരവധി പേര്‍ അണിനിരക്കുന്നുണ്ട്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയ്ക്ക് ശേഷം മമ്മൂട്ടി ഈ ചിത്രത്തിലേക്ക് ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഈ ചിത്രത്തിന്റെ പിന്നണിയില്‍ മാത്രമല്ല ക്യാമറയ്ക്ക് മുന്നിലും ബോളിവുഡ് താരങ്ങള്‍ ഒരുമിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭിച്ചിട്ടുള്ളത്. മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട കാര്യം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി താരങ്ങളുടെ ലിസ്റ്റ് പുറത്തുവിടാനുള്ള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ബോളിവുഡിലെ മൂന്ന് മുന്‍നിര താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചീന്‍ ഹോ ലിയാവോ, ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മലയാളത്തില്‍ നിന്നുള്ള താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ ്അശോകന്‍, ഷൈന്‍ ടോം ചാക്കോ, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. ആമിറിന്റെ ദംഗലിന് സംഘട്ടനമൊരുക്കിയ ശ്യാം കൗശലാണ് ചിത്രത്തിന്റെ ആക്ഷന്‍ നിയന്ത്രിക്കുന്നത്. ജിഗര്‍താണ്ട ഫെയിം ഗേമിക്കാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്.


Click it and Unblock the Notifications