ബോംബ് ഭീഷണി: പൃഥ്വിരാജും പ്രിയാമണിയും ഓടിരക്ഷപ്പെട്ടു
ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രമായ 'കുചേലന്‍' പ്രദര്‍ശിപ്പിച്ച ദിണ്ഡികലിലെ തിയേറ്ററിലുണ്ടായ ബോംബ് ഭീഷണി പരിഭ്രാന്തി പരത്തി.
സിനിമകാണാനായി തിയേറ്ററിലെത്തിയ പൃഥ്വിരാജും പ്രിയാമണിയും ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്‌ച രാത്രി സെക്കന്‍ഡ് ഷോ നടക്കുന്നതിനിടെയാണ് തീയേറ്ററില്‍ ബോംബ് ഭീഷണിയുണ്ടായത്.
ഒരു ടൈംപീസ് തുണിയില്‍ക്കെട്ടി സീറ്റിനടിയില്‍ വച്ചാണ് അജ്ഞാതന്‍ ഭീഷണി നാടകം ആസൂത്രണം ചെയ്‌തത്. സീറ്റിനടിയില്‍ ഒളിപ്പിച്ചുവച്ച ടൈംപീസില്‍ നിന്നും അലാറത്തിന്റെ ശബ്ദം പുറത്തുവന്നപ്പോള്‍ ഇയാള്‍ ബോംബുണ്ടെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് പുറത്തേയ്‌ക്കോടി.
ഒപ്പം പരിഭ്രാന്തരായ മറ്റാളുകളും പുറത്തേയ്‌ക്ക് ഓടുകയായിരുന്നു. ബഹളം കേട്ട് പൃഥ്വിരാജും പ്രിയാമണിയും തിയേറ്ററില്‍ നിന്നും ഇറങ്ങിയോടി.
പിന്നീട് ബോംബ് സ്‌ക്വാഡ് എത്തി പരിശോദിച്ച് ശബ്ദം ഉയര്‍ന്നത് ടൈംപീസില്‍ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു. ഭീഷണി പരത്തിയ അജ്ഞാതനെ പൊലീസ് തിരയുകയാണ്. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിരാജും പ്രിയാമണിയും കുചേലന്‍ കാണാനെത്തിയത്.


Click it and Unblock the Notifications