ബിഗില്‍ തരംഗത്തിനിടെ വിജയുടെ വീട്ടില്‍ ബോംബ് ഭീഷണി! സംരക്ഷണം ഏര്‍പ്പെടുത്തി പോലീസ്

By Midhun Raj

തെന്നിന്ത്യയില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തിളങ്ങിനില്‍ക്കുന്ന സൂപ്പര്‍ താരമാണ് വിജയ്. നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ബിഗിലും വന്‍വിജയമായി മാറിയിരുന്നു. ദീപാവലി റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് വിജയ് ചിത്രം കുതിക്കുന്നത്.

റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ നൂറ് കോടി ക്ലബില്‍ ബിഗില്‍ എത്തിയിരുന്നു. റിലീസ് കേന്ദ്രങ്ങളില്‍ എല്ലാം തന്നെ നിറഞ്ഞ സദസുകളിലാണ് സിനിമ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബിഗില്‍ ആരാധകര്‍ സ്വീകരിച്ചതോടെ പുതിയ സിനിമയുടെ തിരക്കുകളിലാണ് ദളപതിയുളളത്.

വിജയുടെ എറ്റവും പുതിയ ചിത്രമായ

വിജയുടെ എറ്റവും പുതിയ ചിത്രമായ ദളപതി 64ന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ബിഗിലിന്റെ മുന്നേറ്റത്തിനിടെ സൂപ്പര്‍ താരത്തിന് വധഭീഷണി വന്നിരുന്നു. വിജയുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് സ്റ്റേറ്റ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് അഞ്താന്റെ കോള്‍ വന്നിരിക്കുന്നത്. നടന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും ഏത് നിമിഷവും അത് പൊട്ടിത്തെറിക്കാം എന്നുമാണ് അഞ്ജാതന്‍ അറിയിച്ചിരിക്കുന്നത്.

കോള്‍ വന്നയുടനെ

കോള്‍ വന്നയുടനെ ചെന്നൈയിലെ സലിഗ്രാമത്തിലുളള ദളപതിയുടെ വീട്ടിലേക്ക് പോലീസ് എത്തിയിരുന്നു. വീട്ടിലെത്തിയ ശേഷം നടന്റെ പിതാവിനോട് പോലീസ് കാര്യങ്ങള്‍ തിരക്കി. തുടര്‍ന്ന് വിജയുടെ വീടിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പോലീസ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ ക്രൈമിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ചെന്നൈയിലുളള ഒരു യുവാവാണ് വിജയ്ക്ക് വധഭീഷണി മുഴക്കിയതെന്ന് സൂചന ലഭിച്ചെങ്കിലും ഇയാള്‍ തന്നെയാണെന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വധഭീഷണിയെ തുടര്‍ന്ന്

വധഭീഷണിയെ തുടര്‍ന്ന് വിജയ് ആരാധകരും നടന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ തിരക്കി എത്തുന്നുണ്ട്. വിജയുടെ പനൈയൂരില്‍ ഉളള വീട്ടിലും പോലീസ് എത്തിയിരുന്നു. ഇവിടെയും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം തമിഴ്‌നാട്ടിലെ തിയ്യേറ്ററുകളിലെല്ലാം ഹൗസ്ഫുള്‍ ഷോകളാണ് വിജയുടെ ബിഗിലിന് ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമാത്രമായി 60 കോടിയിലധികം കളക്ഷന്‍ ചിത്രം നേടിയിരുന്നു.

Recommended Video

5 Reasons To Watch Vijay Movie Bigil | FilmiBeat Malayalam
വിജയുടെ മുന്‍ചിത്രങ്ങള്‍ക്ക്

വിജയുടെ മുന്‍ചിത്രങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ വലിയ സ്വകാര്യതയാണ് ബിഗിലിന് ലഭിക്കുന്നതെന്ന് അറിയുന്നു. 180 കോടി ബഡ്ജറ്റിലാണ് സിനിമ അണിയിച്ചൊരുക്കിയിരുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മ്മാണം. തെറി, മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് വിജയ് അറ്റ്‌ലീ കൂട്ടുകെട്ട് ഒന്നിച്ചിരിക്കുന്നത്. ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയായി എത്തിയ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരന്നത്.

Read more about: vijay bigil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X