twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീദേവി ഇവിടെയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷിക്കുമായിരുന്നു! മനസ് തുറന്ന് ബോണി കപൂര്‍

    By Midhun
    |

    ഇന്ത്യന്‍ സിനിമയിലെ താരറാണിയായി അറിയപ്പെട്ട നടിയായിരുന്നു മണ്‍മറഞ്ഞ ശ്രീദേവി എന്ന അതുല്ല്യ പ്രതിഭ. തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും ബോളിവുഡിലെത്തിയ താരം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെയായിരുന്നു സിനിമാ പ്രേമികളുടെ ഇഷ്ട താരമായി മാറിയിരുന്നത്. ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടിയായി ശ്രീദേവിയെ തിരഞ്ഞെടുത്തപ്പോള്‍ അമ്പതു കൊല്ലം നീണ്ട നടിയുടെ അഭിനയ ജീവിതമായിരുന്നു അംഗീകരിക്കപ്പെട്ടിരുന്നത്. ശ്രീദേവിയ്ക്ക് വേണ്ടി ഭര്‍ത്താവ് ബോണി കപൂറും മക്കളായ ജാന്‍വി,ഖുശി തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു പുരസ്‌കാരം സ്വീകരിക്കാനെത്തിയിരുന്നത്.

    sridevi

    ചരിത്രം തിരുത്തിക്കുറിച്ചായിരുന്നു ഇത്തവണ മരണാനന്തരം ഒരു താരത്തിന് ദേശീയ പുരസ്‌കാരം നല്‍കിയിരുന്നത്. അമ്പത് കൊല്ലത്തെ സിനിമാ ജീവിതത്തിനിടയില്‍ മുന്‍പൊരിക്കലും ശ്രീദേവിയെ തേടി ദേശീയ പുരസ്‌കാരം എത്തിയിട്ടില്ലായിരുന്നു. എന്നാല്‍ നടിയുടെ വിയോഗത്തിന് ശേഷമെത്തിയ ദേശീയ നേട്ടത്തെ എല്ലാവരും അര്‍ഹിച്ച പുരസ്‌കാരം തന്നെയെന്നാണ് വിലയിരുത്തിയിരുന്നത്. രവി ഉദയവാര്‍ സംവിധാനം ചെയ്ത മോം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ശ്രീദേവിക്ക് പുരസ്‌കാരം ലഭിച്ചിരുന്നത്. കൂട്ടബലാല്‍സംഘത്തിനിരയായ മകളെ ആക്രമിച്ചവരോട് പ്രതികാരം ചെയ്യുന്ന ഒരമ്മയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു മോം.

    യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നു! പ്രതികരണവുമായി സിബി മലയില്‍യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നു! പ്രതികരണവുമായി സിബി മലയില്‍

    പുരസ്‌കാര ചടങ്ങിനെത്തിയ ബോണി കപൂര്‍ വികാരഭരിതനായിട്ടായിരുന്നു ശ്രീദേവിയെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നത്. അവള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ഒരുപാട് സന്തോഷിച്ചേനെയെന്നാണ് ബോണി കപൂര്‍ പറഞ്ഞത്. ഞങ്ങള്‍ അവളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് . ഇത് വളരെ അഭിമാനകരമായ മുഹൂര്‍ത്തമാണ്. ശ്രീദേവിക്ക് ഇതിനു മുന്‍പ് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ദേശീയ അവാര്‍ഡ് എല്ലാത്തിനും മുകളില്‍ തന്നെയാണ്. അവളുടെ കഠിനാദ്ധ്വാനത്തെ അംഗീകരിച്ചതില്‍ കൂടുതല്‍ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ബോണി കപൂര്‍ പറഞ്ഞു

    ദേശീയ അവാര്‍ഡ് ബഹിഷ്‌കരണത്തില്‍ നിന്നും പിന്മാറിയവര്‍ക്കെതിരെ പ്രതികരണവുമായി ഭാഗ്യലക്ഷ്മിദേശീയ അവാര്‍ഡ് ബഹിഷ്‌കരണത്തില്‍ നിന്നും പിന്മാറിയവര്‍ക്കെതിരെ പ്രതികരണവുമായി ഭാഗ്യലക്ഷ്മി

    ഇത് ദേശീയ നാണക്കേടാണ്! ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തെ വിമര്‍ശിച്ച് ഡോ.ബിജുഇത് ദേശീയ നാണക്കേടാണ്! ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തെ വിമര്‍ശിച്ച് ഡോ.ബിജു

    English summary
    boney kapoor says about his wife sridevi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X