TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സുരേഷ് ഗോപിക്ക് ക്രിസ്മസില്ല!
തിയേറ്ററുകള്‍ കിട്ടാനില്ലെന്ന കാരണത്താല്‍ മമ്മൂട്ടിക്കോ മോഹന്‍ലാലിനോ ഇതുവരെ തങ്ങളുടെ ചിത്രത്തിന്റെ റിലീസിംഗ് നീണ്ടിവയ്ക്കേണ്ടി വന്നിട്ടില്ല. ദിലീപിന്റെ ചിത്രങ്ങള്‍ ബുക്ക് ചെയ്യുന്നതിനും തിയേറ്ററുകാര്‍ തമ്മില്‍ കടുത്ത മത്സരമാണ്. എന്നാല്‍ മലയാളത്തിലെ മൂന്നാമത്തെ സൂപ്പര്‍താരമെന്ന് അറിയപ്പെടുന്ന സുരേഷ് ഗോപിക്ക് തന്റെ ഒരു ചിത്രം തിയേറ്ററുകള്‍ കിട്ടാനില്ലാത്തതിനാല്‍ മാറ്റിവയ്ക്കേണ്ടി വന്നിരിക്കുന്നു!
സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ബൂട്ട് ഡിസംബര്‍ ഏഴിന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ തിയേറ്ററുകള്‍ കിട്ടാനില്ലാത്തതിനാല്‍ ജനവരി 11ലേക്ക് മാറ്റിയിരിക്കുകയാണ് ഈ ചിത്രത്തിന്റെ റിലീസിംഗ്!
അടുത്തയാഴ്ചകളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. ദിലീപിന്റെ റോമിയോ 14ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടിയുടെ കഥ പറയുമ്പോഴും മോഹന്‍ലാലിന്റെ ഫ്ലാഷും ഡിംസംബര്‍ 21നാണ് റിലീസ് ചെയ്യുന്നത്. ഇതിനിടയില്‍ എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും തിയേറ്ററുകള്‍ ഉറപ്പുവരുത്താന്‍ ബൂട്ടിന്റെ നിര്‍മാതാക്കളായ പിരമിഡ് സൈമിറക്ക് കഴിഞ്ഞില്ല.
തെന്നിന്ത്യയിലെ വന്‍കിട സിനിമാ നിര്‍മാണ, വിതരണ കമ്പനിയായ പിരമിഡ് സൈമിറ മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ബൂട്ട്. ക്രിസ്മസിന് പിരമിഡ് സൈമിറ തമിഴ് ചിത്രം ബില്ല തിയേറ്ററുകളിലെത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങള്‍ക്കു പുറമെ അജിത്തിന്റെ തമിഴ് ചിത്രം ബില്ലയും തിയേറ്ററുകളിലെത്തുന്നതോടെ ബൂട്ട് ശ്രദ്ധിക്കപ്പെടാതെ പോവുമോ എന്ന ആശങ്ക കൂടി ബൂട്ടിന്റെ റിലീസിഗ് മാറ്റിവയ്ക്കാന്‍ കാരണമായിട്ടുണ്ട്.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങളോട് മത്സരിക്കുന്ന ഒരു സുരേഷ് ഗോപി ചിത്രത്തിന് കല്പിക്കപ്പെടുന്ന വിജയസാധ്യത വളരെ കുറവാണ്. സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതു തന്നെ ഇതിനു കാരണം. കരിയര്‍ഗ്രാഫ് ഉയര്‍ത്താന്‍ സുരേഷ് ഗോപിക്ക് കഴിയുന്നില്ലെങ്കില്‍ ക്രിസ്മസ് പോലുള്ള സീസണുകളിലെ മത്സരം ഒഴിവാക്കി വമ്പന്‍ സിനിമകള്‍ തിയേറ്ററുകളിലില്ലാത്ത സുരക്ഷിതമായ ഇടവേളകള്‍ നോക്കി സിനിമ റിലീസ് ചെയ്യുന്നത് ഇനിയും അദ്ദേഹത്തിന് തുടരേണ്ടിവരും.