ധനുഷിന് കൊലവെറിയോട് കൊലവെറി !
കൊലവെറിയെന്ന ഗാനം ഉണ്ടാക്കിയ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ഇപ്പോഴും എവിടെയെങ്കിലും ആ പാട്ടിന്റെ ഊണം കേട്ടാല്‍ താളത്തില്‍ ആടിപ്പോകാത്ത ആരാധകരുമുണ്ടാകില്ല. പക്ഷേ ഈ ഗാനം പാടി ഹിറ്റാക്കിയ ധനുഷ് ഇപ്പോള്‍ ഇതേ കൊലവെറി കൊണ്ട് ബുദ്ധിമുട്ടുകയാണ്. കൊലവെറി വന്‍ ഹിറ്റായി മാറിയെങ്കിലും ധനുഷിനിപ്പോള്‍ അതിന്റെ പ്രശസ്തി തലവേദനയായിരിക്കുകയാണ്.
കാര്യം മറ്റൊന്നുമല്ല. ഇപ്പോഴും പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ആരാധകര്‍ താരത്തോട് കൊലവെറിപ്പാട്ട് പാടാന്‍ ആവശ്യപ്പെടുകയാണ്. പാട്ട് പാടിപ്പാടി തനിയ്ക്ക് ബോറടിച്ചെന്ന് ധനുഷ് പറയുന്നു. ഞാനൊരു നടനാണ് എന്ന കാര്യവും ഒരു സിനിമയ്ക്ക് വേണ്ടിയാണ് കൊലവെറി പാടിയത് എന്നകാര്യവുമെല്ലാം ജനം മറന്നുവെന്ന് തോന്നുന്നു. എവിടെപ്പോയാലും ആളുകള്‍ക്ക് ഞാന്‍ കൊലവെറിപ്പാട്ട് പാടിക്കേള്‍ക്കണം എന്നേയുള്ളു- ധനുഷ് പറയുന്നു.

എല്ലാവര്‍ക്കും പാട്ട് ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ടെങ്കിലും എനിക്ക് ഈ പാട്ട് ബോറടിച്ച് തുടങ്ങിയിരിക്കുന്നു. തൊണ്ടയ്ക്ക് അസുഖമായിരിക്കുമ്പോള്‍ പോലും പാട്ട് പാടേണ്ടി വന്നത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കി- താരം പറയുന്നു.
ഭാര്യ ഐശ്വര്യ സംവിധാനം ചെയ്ത മൂന്ന് എന്ന ചിത്രത്തിലാണ് ധനുഷ് പാടി അഭിനയിച്ച കൊലവെറി പാട്ടുള്ളത്. ചിത്രം വലിയ ഹിറ്റായില്ലെങ്കിലും ധനുഷിന്റെ പാട്ട് രാജ്യാന്തര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2011ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഇപ്പോല്‍ ധനുഷിന് തലവേദനയായിക്കൊണ്ടിരിക്കുന്ന ഈ ഗാനം.


Click it and Unblock the Notifications