»   » 25 ദിവസത്തെ ആക്ഷന്‍ ഹീറോ ബിജുവിന്റെ ബോക്‌സോഫീസ് കലക്ഷന്‍

25 ദിവസത്തെ ആക്ഷന്‍ ഹീറോ ബിജുവിന്റെ ബോക്‌സോഫീസ് കലക്ഷന്‍

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ആദ്യ മൂന്ന് ദിവസം വളരെ അപകടം നിറഞ്ഞതായിരുന്നു. ആദ്യ ഷോയ്ക്ക് ശേഷം തന്നെ ചിത്രത്തിന് നെഗറ്റീവ് റിവ്യൂ വന്നു. എന്നാല്‍ പിന്നീട് സ്വാഭാവിക ചിത്രം എന്ന നിലയില്‍ ചിത്രം മുന്നേറി.

എന്തായാലും കലക്ഷന്റെ കാര്യത്തില്‍ ആക്ഷന്‍ ഹീറോ ബിജു ഒട്ടും പിന്നിലല്ല എന്നാണ് ഇപ്പോള്‍ അറിയുന്നത്. മൂന്ന് ദിവസം വൈകിയാണെങ്കിലും ചിത്രത്തിന്റെ മേന്മ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. റിലീസ് ചെയ്ത് 25 ദിവസം പിന്നിടുന്ന ചിത്രം ഇതുവരെ കേരളത്തില്‍ നിന്നു മാത്രം 12 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ട്.


ahb-box-office

എറണാകുളം ജില്ലയിലെ മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മാത്രം ഒരു കോടി രൂപയാണ് ചിത്രത്തിന്റെ നേട്ടം. മികച്ച ഓപ്പണിങായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിവസം 1.59 കോടി രൂപ നേടിയ ചിത്രം നാല് ദിവസം കൊണ്ട് 4.38 കോടിയില്‍ എത്തിയിരുന്നു. രണ്ട് കോടി ബഡ്ജറ്റിലാണ് നിവിന്‍ പോളിയും കൂട്ടുകാരും ചിത്രം നിര്‍മിച്ചത്. നിവിന്റെ ആദ്യത്തെ നിര്‍മാണ സംരംഭം എന്ന പ്രത്യേകതയും ആക്ഷന്‍ ഹീറോ ബിജുവിനുണ്ട്.


അതേ സമയം തമിഴ് നാട്ടില്‍ നിന്നും നല്ല അഭിപ്രായങ്ങളും കലക്ഷനും ചിത്രത്തിന് ലഭിയ്ക്കുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി തമിഴകത്ത് ഒരു സൂപ്പര്‍സ്റ്റാര്‍ ആയിക്കഴിഞ്ഞു. 18.63 ലക്ഷം രൂപയാണ് ആദ്യ ദിവസം ആക്ഷന്‍ ഹീറോ ബിജു തമിഴ് നാട്ടില്‍ നിന്നും വാരിയത്. എന്തായാലും ബിജു, നിവിന്റെ 2016 ലെ ആദ്യത്തെ ഹിറ്റ് ചിത്രമായിക്കഴിഞ്ഞു

English summary
Action Hero Biju, the recently released Nivin Pauly starrer, has completed 25 days at the releasing centres. Despite the initial negative reviews, Action Hero Biju is doing extremely well at the box office.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam