»   » രഞ്ജിത് ശങ്കര്‍ ഇക്കുറിയും മിന്നിക്കും, മുന്‍കാല ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് ചരിത്രം ഇങ്ങനെ...

രഞ്ജിത് ശങ്കര്‍ ഇക്കുറിയും മിന്നിക്കും, മുന്‍കാല ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് ചരിത്രം ഇങ്ങനെ...

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്ത് ശങ്കര്‍ വീണ്ടും എത്തുന്നത് തന്റെ ഭാഗ്യ നായകനായ ജയസൂര്യയ്‌ക്കൊപ്പമാണ്. 2014ല്‍ പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ തുടങ്ങിയ ഈ കൂട്ടുകെട്ട് ഇതുവരെ ബോക്‌സ് ഓഫീസില്‍ വിജയം മാത്രമേ നേടിയിട്ടൊള്ളു. നാല് വര്‍ഷത്തിന് ശേഷം ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും വരുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകം ഇത് തന്നെയാണ്.

എല്ലാം സഹിച്ച് മോഹന്‍ലാല്‍ അത് ചെയ്തു, പിന്നീട് തനിക്ക് കുറ്റബോധം തോന്നിയെന്നും സിബി മലയില്‍!

സഹോദരന്റെ കരുതലുമായി നസ്രിയക്കൊപ്പം പൃഥ്വിരാജ് ഊട്ടിയിലെ തട്ടുകടയില്‍!!! ചിത്രങ്ങള്‍ വൈറല്‍!

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തിയറ്ററിലേക്ക് എത്തുമ്പോള്‍ രഞ്ജിത് ശങ്കറിന്റെ മുന്‍കാല ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് പ്രകടനം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഒടുവില്‍ പുറത്തിറങ്ങിയ അഞ്ച് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒന്ന് പോലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല.

രാമന്റെ ഏദന്‍തോട്ടം

രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമയാണ് രാമന്റെ ഏദന്‍തോട്ടം. കുഞ്ചാക്കോ ബോബനും അനു സിത്താരയും നായിക നായകന്മാരായി എത്തിയ ചിത്രം രഞ്ജിത് ശങ്കറിന്റെ മറ്റ് ചിത്രങ്ങളില്‍ വ്യത്യസ്തമായ ഒരു പ്രണയകഥയാണ് പറഞ്ഞത്. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടിയെങ്കിലും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചില്ല. മോശമല്ലാത്ത കളക്ഷന്‍ നേടിയ ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

പ്രേതം

ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമായിരുന്നു പ്രേതം. പതിവ് പ്രേത കഥകളില്‍ നിന്ന് വ്യത്യസ്തമായി കോമഡി ട്രാക്കില്‍ ഒരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. 2016 ആഗസ്റ്റില്‍ തിയറ്ററിലെത്തിയ ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 15 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

സു...സു... സുധി വാത്മീകം

വിക്കുള്ള നായകനായി ജയസൂര്യ നിറഞ്ഞ് നിന്ന ചിത്രം. പ്രണയത്തില്‍ ഊന്നി കഥ പറഞ്ഞ ചിത്രം മലയാളത്തിന് ശിവദ എന്ന നായികയേയും തിരിച്ച് തന്നു. ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമായിരുന്നു. ഈ കൂട്ടുകെട്ടിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതായിരുന്നു ഈ വിജയം. 2015 നവംബറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം പത്ത് കോടിക്ക് മുകളിലാണ് ബോക്‌സ് ഓഫീസില്‍ നിന്നും കളക്ഷന്‍ നേടിയത്.

വര്‍ഷം

രഞ്ജിത് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായി വര്‍ഷം. മമ്മൂട്ടിയും രഞ്ജിത് ശങ്കറും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മിച്ചത്. തിയറ്ററില്‍ മികച്ച അഭിപ്രായം ചിത്രത്തിന് ലഭിച്ചു. അതിന് പുറമെ മമ്മൂട്ടിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടും. 2014 നവംബറില്‍ തിയറ്ററിലെത്തിയ ചിത്രം ഹിറ്റ് ചാര്‍ട്ടിലും ഇടം പിടിച്ചു.

പുണ്യാളന്‍ അഗര്‍ബത്തീസ്

ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിന് തുടക്കം കുറിച്ച സിനിമയായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. ജയസൂര്യയുമായി ചേര്‍ന്ന് ഡ്രീംസ് ആന്‍ഡ് ബിയോണ്ട് എന്ന ബാനറില്‍ ആരംഭിച്ച നിര്‍മാണ കമ്പനിയുടെ പ്രഥമ നിര്‍മാണ സംരംഭം കൂടെയായിരുന്നു ഇത്. 2013 നവംബറില്‍ തിയറ്ററിലെത്തിയ ചിത്രം ഏഴ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ഹിറ്റ് ചാര്‍ട്ടിലും ഇടം നേടി.

പ്രതീക്ഷയോടെ രണ്ടാം ഭാഗം

മുന്‍കാല ചിത്രങ്ങള്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. നാല് വര്‍ഷത്തിന് ശേഷം പുണ്യാളന്‍ അഗര്‍ബത്തീസ് പിന്നാലെ പുണ്യാളന്‍ വെള്ളവുമായി ജോയ് താക്കോല്‍ക്കാരന്‍ എത്തുമ്പോള്‍ ഒരു ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല.

English summary
Before Punyalan Private Limited: Box Office Analysis Of Ranjith Sankar's Previous 5 Movies!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam