twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൊയ്തീനും അമര്‍ അക്ബര്‍ അന്തോണിയ്ക്കും പുറകേ നിറം മങ്ങിയ ഓട്ടവുമായി കനലും റാണി പദ്മിനിയും

    By Akhila
    |

    പൃഥ്വിരാജിന്റെ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ ഇപ്പോള്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീനും, അമര്‍ അക്ബര്‍ അന്തോണിയും. അപ്പോഴാണ് മഞ്ജുവും റീമ കല്ലിങ്കലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച റാണി പദ്മിനിയും മോഹന്‍ലാലിന്റെ കനലും പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. എങ്കില്‍ കൂടിയും പൃഥ്വിരാജിന്റെ രണ്ട് ചിത്രങ്ങളും ഇപ്പോഴും തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുകയാണ്.

    എന്തായാലും മഞ്ജുവിന്റെ റാണി പദ്മിനിയും മോഹന്‍ലാലിന്റെ കനലും റിലീസ് ചെയ്ത സമയം ശരിയല്ലെന്ന് തോന്നുന്നു. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ റാണി പദ്മിനിയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. എങ്കിലും റാണി പദ്മിനി കാണാന്‍ തിയേറ്ററുകളില്‍ ആളില്ലെന്നതാണ് വാസ്തവം. കനലിന്റെ കാര്യത്തിലും മാറ്റമന്നുമില്ല. ഇങ്ങനെ തന്നെ. തുടര്‍ന്ന് വായിക്കുക.

    എന്ന് നിന്റെ മൊയ്തീന്‍ നിറഞ്ഞൊഴുകുന്നു

    മൊയ്തീനും അമര്‍ അക്ബര്‍ അന്തോണിയ്ക്കും പുറകേ നിറം മങ്ങിയ ഓട്ടവുമായി കനലും റാണി പദ്മിനിയും

    പൃഥ്വിരാജും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. ചിത്രം റിലീസ് ചെയ്ത് 39 ദിവസം പിന്നിടുമ്പോള്‍ 31.2 കോടിയാണ് എന്ന് നിന്റെമൊയ്തീന്റെ ബോക്‌സോഫീസ് കളക്ഷന്‍. ഇപ്പോഴും കേരളത്തിലെ പല തിയേറ്ററുകളിലും ചിത്രം നിറഞ്ഞ സദസോടു കൂടി എന്ന് നിന്റെ മൊയ്തീന്‍ ഓടുന്നുണ്ട്.

    അമര്‍ അക്ബര്‍ അന്തോണി

    മൊയ്തീനും അമര്‍ അക്ബര്‍ അന്തോണിയ്ക്കും പുറകേ നിറം മങ്ങിയ ഓട്ടവുമായി കനലും റാണി പദ്മിനിയും

    പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ഒന്നിച്ച് നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. ഒക്ടോബര്‍ 16ന് റിലീസ് ചെയ്ത അമര്‍ അന്തോണിയുടെ ഇപ്പോഴത്തെ ബോക്‌സോഫീസ് കളക്ഷന്‍ 11.20 കോടിയാണ്. ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ മറികടന്നാണ് അമര്‍ അകബര്‍ അന്തോണിയുടെ കളക്ഷന്‍.

    റാണി പദ്മിനി

    മൊയ്തീനും അമര്‍ അക്ബര്‍ അന്തോണിയ്ക്കും പുറകേ നിറം മങ്ങിയ ഓട്ടവുമായി കനലും റാണി പദ്മിനിയും

    ആഷിക് അബുവിന്റെ സംവിധാനത്തില്‍ മഞ്ജു വാര്യരെയയും റീമ കല്ലിങ്കലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് റാണി പദ്മിനി. ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണം ലഭിച്ചുവെങ്കിലും ചിത്രം കാണാന്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ ആളില്ലെന്നതാണ് വാസ്തവം. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 1.66 കോടി രൂപയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.

    കനല്‍ ബോക്‌സോഫീസ് കളക്ഷന്‍

    മൊയ്തീനും അമര്‍ അക്ബര്‍ അന്തോണിയ്ക്കും പുറകേ നിറം മങ്ങിയ ഓട്ടവുമായി കനലും റാണി പദ്മിനിയും

    ശിക്കാറിന് ശേഷം എം പത്മകുമാറുമ മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കനല്‍. വിജയദശമി ദിനത്തിലാണ് കനല്‍ റിലീസ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ എത്തിയ കനലിന് ലഭിക്കുന്ന പ്രതികരണങ്ങളും പലതാണ്. ചിത്രം പുറത്തിറങ്ങി കഴിഞ്ഞ് നാല് ദിവസങ്ങള്‍ 2.8 കോടിയായിരുന്നു കനലിന്റെ ബോക്‌സോഫീസ് കളക്ഷന്‍.

    പത്തേമാരി

    മൊയ്തീനും അമര്‍ അക്ബര്‍ അന്തോണിയ്ക്കും പുറകേ നിറം മങ്ങിയ ഓട്ടവുമായി കനലും റാണി പദ്മിനിയും

    എന്ന് മൊയ്തീന് ശേഷം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ പത്തേമാരി. ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ മൊയ്തീന്റെയും അമര്‍ അകബര്‍ അന്തോണിയുടെയും തിളക്കത്തില്‍ മമ്മൂട്ടിയുടെ പത്തേമാരിയക്കും മങ്ങലേറ്റിരിക്കുകയാണ്.

    English summary
    Manju Warrier and Rima Kallingal starrer 'Rani Padmini' and Mohanlal's 'Kanal' have opened to average responses after they were released during Vijayadashmi festival.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X