സുരേഷ് ഗോപിയ്‌ക്കേറ്റ രണ്ട് ആഘാതം...
ഇടിവെട്ട് ഡയലോഗുകളും ഗാഭീര്യമുള്ള പൊലീസ് ഓഫീസേര്‍സിന്റെ വേഷമൊക്കെ ചെയ്ത് മലയാള സിനിമയെ തന്നെ വിറപ്പിച്ചു നിര്‍ത്തുന്ന നടനാണ് സുരേഷ് ഗോപി. സിനിമയുടെ വിജയവും പരാജയവും അതിന്റേതായ സെല്‍സിലെടുക്കും. എന്നാല്‍ രണ്ട് സിനിമകളുടെ പരാജയം സുരേഷ് ഗോപി എന്ന നടനില്‍ വലിയ ആഘാതമുണ്ടാക്കി.
അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപി അക്കാര്യം വ്യക്തമാക്കിയ്ത്. ആദ്യത്തെ ഷോക്ക് തന്നത് 'രണ്ടാം ഭാവം' എന്ന ചിത്രമാണ്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനവും ലാല്‍ ജോസ് എന്ന സംവിധായകന്റെ മികച്ച സിനിമയുമാണ് രണ്ടാം ഭാവം. തിയേറ്ററില്‍ അതിന്റെ പരാജയമാണ് ആദ്യത്തെ ഷോക്ക്.

എന്നാല്‍ അതിനെക്കാള്‍ വലിയ വിഷമം തോന്നിയത് സിനിമ ടിവിയില്‍ വന്നപ്പോഴുള്ള പ്രതികരണങ്ങളാണ്. സിനിമ കണ്ടവരാരും അത് മോശമാണെന്ന് പറഞ്ഞില്ല. ഇതേ അവസ്ഥയായിരുന്നു 'മേല്‍വിലാസം' എന്ന സിനിമയ്ക്കും.
തിയേറ്ററില്‍ രണ്ട് തവണ പ്രദര്‍ശിപ്പിച്ചിട്ടും മേല്‍വിലാസം വിജയ്ച്ചില്ല. അതേ സമയം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 തവണയില്‍ കൂടുതല്‍ ടിവിയില്‍ വന്നപ്പോള്‍ നല്ല റേറ്റിങ്ങോടുകൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടുവത്രെ.


Click it and Unblock the Notifications