»   » അച്ഛനെ തോല്‍പിച്ച മമ്മൂട്ടി അങ്കിളിനെ മലര്‍ത്തി അടിക്കാന്‍ പ്രണവിന് കഴിയുമോ,ആദി ഫസ്റ്റ്‌ഡേ കലക്ഷന്‍?

അച്ഛനെ തോല്‍പിച്ച മമ്മൂട്ടി അങ്കിളിനെ മലര്‍ത്തി അടിക്കാന്‍ പ്രണവിന് കഴിയുമോ,ആദി ഫസ്റ്റ്‌ഡേ കലക്ഷന്‍?

Written By:
Subscribe to Filmibeat Malayalam
ആദി ഫസ്റ്റ്‌ഡേ കലക്ഷന്‍, പ്രതീക്ഷയോടെ ആരാധകർ | filmibeat Malayalam

പ്രതീക്ഷകളൊന്നും തെറ്റിച്ചില്ല. പ്രണവ് മോഹന്‍ലാലിന്റെ ആദ്യ നായക ചിത്രമായ ആദിയ്ക്ക് ഗംഭീര സ്വീകരണമാണ് തിയേറ്ററില്‍ ലഭിച്ചത്. ആദ്യ ഷോ കഴിഞ്ഞത് മുതല്‍ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്.

ഞാന്‍ നോക്കുമ്പോള്‍ പ്രണവ് കട്ടിലിനടിയില്‍ കിടന്ന് ഉറങ്ങുന്നു, ഓണ്‍സ്‌ക്രീന്‍ 'മോഹന്‍ലാല്‍' പറയുന്നു

ഇനി അറിയേണ്ടത് ചിത്രത്തിന്റെ ഭാവിയാണ്. ബോക്‌സോഫീസില്‍ ചിത്രം വിജയിക്കുമോ.. എന്തായിരിക്കും ആദിയുടെ ഫസ്റ്റ്‌ഡേ കലക്ഷന്‍. ബോക്‌സോഫീവ് വിജയം സിനിമയുടെ തലവര തീരുമാനിക്കുന്ന കാലത്ത് ആദിയും പ്രണവും രക്ഷപ്പെടുമോ..


ആദിയുടെ ആദ്യ ദിനം

ആദി ആദ്യ ദിവസം ബോക്‌സോഫീസില്‍ എത്ര നേടും എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കേരളത്തില്‍ ഇരുന്നൂറ് തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് 1500 ഫസ്റ്റ് ഷോകളുണ്ടായിരുന്നു.


കലക്ഷനെങ്ങനെയുണ്ടാവും

ആദി ആദ്യ ദിവസം ഒരു അഞ്ച് കോടിയ്ക്ക് മുകളിലെങ്കിലും കലക്ഷന്‍ നേടും എന്നാണ് ആരാധകരുടെ പക്ഷം. കേരളത്തില്‍ ചിത്രം നാല് കോടിയ്ക്കടുത്ത് ഫസ്റ്റ് ഡേ കലക്ഷന്‍ നേടുമെന്ന് നിരൂപകര്‍ പറയുന്നു.


ഇപ്പോള്‍ മുന്നില്‍

നിലവില്‍ ഏറ്റവും കൂടുതല്‍ ഫസ്റ്റ് ഡേ കലക്ഷന്‍ നേടിയ ചിത്രം മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസാണ്. 5.11 കോടിയാണ് മാസ്റ്റര്‍പീസിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍. പുലിമുരുകനും വില്ലനുമൊക്കെ സൃഷ്ടിച്ച കലക്ഷന്‍ മമ്മൂട്ടി ദ ഗ്രേറ്റ് ഫാദര്‍, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ തിരുത്തിയെഴുതിയിരുന്നു.


യുവതാരങ്ങളില്‍ മുന്നില്‍

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കടത്തി വെട്ടിയില്ലെങ്കിലും ദുല്‍ഖര്‍ സല്‍മാന് ഒപ്പമെത്താനെങ്കിലും പ്രണവിന് കഴിയണം. 3.72 കോടി ഫസ്റ്റ് ഡേ നേടിയ സോളോയും 3.45 കോടി നേടിയ സിഐഎ യുമായി ദുല്‍ഖര്‍ ഉള്ളപ്പോള്‍, അതിനെ മറി കടക്കാന്‍ പ്രണവിന് സാധിക്കുമോ?


ആദി എന്ന ചിത്രം

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കാം എന്ന് സമ്മതിച്ചത്. അങ്ങനെ ജീത്തു ജോസഫിന്റെ സംവിധാത്തില്‍ ആദിയില്‍ അഭിനയിക്കാന്‍ വന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന് വേണ്ടി താരപുത്രന്‍ നടത്തിയ മുന്നൊരുക്കങ്ങളൊക്കെ വാര്‍ത്തയായിരുന്നു.


ആശംസകളുമായി സിനിമാ ലോകം

ദുല്‍ഖര്‍ സല്‍മാന്‍, കാളിദാസ് ജയറാം, ഗോകുല്‍ സുരേഷ് തുടങ്ങി, മറ്റൊരു താരപുത്രനും ലഭിക്കാത്ത സ്വീകരണമാണ് പ്രണവിന് മലയാള സിനിമയില്‍ ലഭിച്ചത്. സിനിമാ ലോകം ഒന്നടങ്കം നടന്റെ ആദ്യ ചിത്രത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു.
English summary
Box office prediction of Pranav Mihanlal's Aadhi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam