പൃഥ്വിരാജ് മുന്നേറുന്നു, വിട്ടുകൊടുക്കാതെ നീരാളിയും അബ്രഹാമും, കഴിഞ്ഞയാഴ്ചയിലെ ബോക്‌സോഫീസ് പ്രകടനം!

Recommended Video

കഴിഞ്ഞയാഴ്ചയിലെ ബോക്‌സോഫീസ് പ്രകടനം | filmibeat Malayalam

പ്രേക്ഷകര്‍ കാത്തിരുന്ന നിരവധി സിനിമകളാണ് അടുത്തിടെയായി തിയേറ്ററുകളിലേക്ക് എത്തിയത്. റിലീസിന് മുന്‍പ് തന്നെ സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തുന്ന സിനിമകള്‍ക്ക് ആദ്യ ദിനത്തില്‍ മികച്ച സ്വീകാര്യത ലഭിക്കാറുണ്ടെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ അത് നിലനിര്‍ത്താനാവുന്നുണ്ടോയെന്നത് സംശയമാണ്. അത്തരത്തില്‍ തുടക്കത്തിലെ അതേ പ്രകടനം നിലനിര്‍ത്താന്‍ കഴിയാതെ പാതിവഴിയില്‍ കാലിടറിപ്പോവുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

ആദ്യ പ്രദര്‍ശനത്തില്‍ സിനിമ കാണുന്നതോടെ തീരുന്നില്ല ആരാധകരുടെ ഉത്തരവാദിത്തം. സിനിമയുടെ കലക്ഷനെക്കുറിച്ചും ഒക്യുപെന്‍സിയേക്കുറിച്ചുമൊക്കെ ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിരവധി സിനിമകളാണ് പോയവാരത്തിലും അതിന് മുന്‍പുമായി തിയേറ്ററുകളിലേക്കെത്തിയത്. ജൂലൈ 16 മുതല്‍ 22 വരെയുള്ള ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചും ആദ്യ അഞ്ച് സ്ഥാനങ്ങളിലെ സിനിമയെക്കുറിച്ചും വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

കൂടെ വിട്ടൊരു കളിയില്ല

കൂടെ വിട്ടൊരു കളിയില്ല

പൃഥ്വിരാജിന്റെ നൂറാമത്തെ ചിത്രമാണ് കൂടെ. കരിയറില്‍ എക്കാലത്തെയും മികച്ച സിനിമ സമ്മാനിച്ച അഞ്ജലി മേനോനൊപ്പം അദ്ദേഹം വീണ്ടും പ്രവര്‍ത്തിക്കുന്നുവെന്ന് കേട്ടപ്പോള്‍ത്തന്നെ അത് മാസ്സാവുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. ബന്ധങ്ങളുടെ തീവ്രത വരച്ചുകാണിക്കുന്നതില്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്തിയെട്ടുള്ള സംവിധായിക ഇത്തവണയും പ്രതീക്ഷ തെറ്റിച്ചല്ല. എന്ന് നിന്റെ മൊയതീന് ശേഷം പൃഥ്വിയും പാര്‍വതിയും ഒരുമിച്ചെത്തിയ ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം നസ്രിയയുടെ തിരിച്ചുവരവാണ്. നാല് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് താരം തിരികെ വെള്ളിത്തിരയിലേക്ക് എത്തിയത്. ആദ്യ ആഴ്ചയിലെ വാരാന്ത്യത്തിലും തുടര്‍ന്നുള്ള വീക്കെന്‍ഡിലും മികച്ച കലക്ഷന്‍ നിലനിര്‍ത്തിയാണ് സിനിമ മുന്നേറുന്നത്. മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നീരാളിയും വിട്ടുകൊടുക്കാന്‍ തയ്യാറല്ല

നീരാളിയും വിട്ടുകൊടുക്കാന്‍ തയ്യാറല്ല

മോഹന്‍ലാല്‍ അജോയ് വര്‍മ്മ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സര്‍വൈവല്‍ ത്രില്ലറായ നീരാളിക്ക് പ്രതീക്ഷിച്ചത്ര സ്വീകാര്യത നിലനിര്‍ത്താനായില്ലെങ്കിലും സിനിമ വിജയകരമായി മുന്നേറുകയാണ് ഇപ്പോള്‍. ഒടിയന്റെ ചിത്രീകരണത്തിനിടയില്‍ സര്‍പ്രൈസായി പ്രഖ്യാപിച്ച സിനിമയിലെ പല കാര്യങ്ങളും റിലീസ് വരെ സര്‍പ്രൈസായി നിലനിര്‍ത്തിയിരുന്നു. ആദ്യദിനത്തില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് വരുംദിനങ്ങളില്‍ അതാവര്‍ത്തിക്കാന്‍ കഴിയാതെ പോവുകയായിരുന്നു. മറ്റ് റിലീസുകള്‍ കൂടിയെത്തിയതോടെ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ് ഈ ചിത്രം.

ബോംബ് കഥയും പിന്നിലുണ്ട്

ബോംബ് കഥയും പിന്നിലുണ്ട്

100 ലധികം തിയേറ്ററുകളിലായിരുന്നു ഒരു ബോംബ് കഥ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണം നേടിയാണ് ചിത്രം മുന്നേറുന്നത്. കോമഡിയും പ്രണയവും ഇടകലര്‍ത്തിയാണ് ചിത്രമൊരുക്കിയത്. ബോക്‌സോഫീസില്‍ നിന്നും മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കിതയ്ക്കാതെ കുതിക്കുന്ന അബ്രഹാം

കിതയ്ക്കാതെ കുതിക്കുന്ന അബ്രഹാം

ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് അബ്രഹാമിന്റെ സന്തതികള്‍.റിലീസ് ചെയ്ത് ആറാം വാരത്തിലും കിതയ്ക്കാതെ കുതിക്കുകയാണ് ഈ ചിത്രം. കേരളത്തില്‍ മാത്രമല്ല വിദേശത്തുനിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിലവിലുള്ള പല ബോക്‌സോഫീസ് റെക്കോര്‍ഡുകളും തകര്‍ത്താണ് ചിത്രം മുന്നേറുന്നത്. തുടക്കത്തിലെ അതേ സ്വീകാര്യതയും ബോക്‌സോഫീസ് പ്രകടനവും നിലനിര്‍ത്തിയാണ് ചിത്രം മുന്നേറുന്നത്.

ജാന്‍വിയുടെ അരങ്ങേറ്റ സിനിമയ്ക്കും കൈയ്യടി

ജാന്‍വിയുടെ അരങ്ങേറ്റ സിനിമയ്ക്കും കൈയ്യടി

ബോളിവുഡ് സിനിമാലോകം ഒന്നടങ്കം കാത്തിരുന്നൊരു റിലീസായിരുന്നു ധടക്കിന്റേത്. ശ്രീദേവിയുടെ അസാന്നിധ്യമാണ് ധടക്ക് റിലീസില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. തനിക്ക് പിന്നാലെ മകള്‍ അരങ്ങേറുന്നത് കാണാന്‍ ആ താരമാതാവിന് കഴിഞ്ഞില്ലല്ലോയെന്നോര്‍ത്താണ് പലരും സങ്കടപ്പെടുന്നത്. മറാത്തി ചിത്രമായ സൈററ്റിന്റെ ഹിന്ദി പതിപ്പാണ് ധടക്ക്. ആദ്യദിനത്തില്‍ മികച്ച പ്രതികരണം നേടിയ ചിത്രം വിജയകരമായി മുന്നേറുകയാണ് ഇപ്പോള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X