twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ ആദ്യം പിന്നാലെ മമ്മൂട്ടിയും, നീരാളിക്ക് പാരയാവുമോ ഡെറിക്? ആര് ആരെ വിഴുങ്ങും!!!

    |

    മലയാള സിനിമയിലെ പരസ്പര പൂരകങ്ങളായ താരാജാക്കന്‍മാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സ്വന്തം ചിത്രവുമായെത്തി ഏറ്റമുട്ടാന്‍ പോവുകയാണ്. സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ ആകാംക്ഷയും ഉദ്വേഗഭരിതവുമായ നാളുകളാണ് വരാനിരിക്കുന്നത്. 2018 പിറന്നിട്ട് നാളുകള്‍ ഇത്രയായെങ്കിലും മോഹന്‍ലാലിന്റെ ഒരൊറ്റ സിനിമ പോലും റിലീസിനെത്തിയിരുന്നില്ല. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയാണ് താരത്തിന്റെതായി തിയേറ്ററുകളിലേക്കെത്തുന്ന ഈ വര്‍ഷത്തെ ആദ്യ ചിത്രം. ജൂണ്‍ 15നാണ് നീരാളി റിലീസ് ചെയ്യുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിച്ചിട്ടുള്ളത്.

    പരോളിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന അബ്രഹാമിന്റെ സന്തതികളുമായാണ് മമ്മൂട്ടി എത്തുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും പോലീസ് വേഷത്തിലെത്തുകയാണ്. ഡെറിക് അബ്രഹാമെന്ന പോലീസുകാരനായാണ് മമ്മൂട്ടി എത്തുന്നത്. അന്‍സണ്‍ പോള്‍, കനിഹ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വൈറലായിരുന്നു. ജൂണ്‍ 16നാണ് അബ്രഹാം തിയേറ്ററുകളിലേക്കെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

    മോഹന്‍ലാലും മമ്മൂട്ടിയും

    മോഹന്‍ലാലും മമ്മൂട്ടിയും

    മലയാള സിനിമയിലെ താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ സമയം ചിത്രങ്ങളുമായി നിരവധി തവണ ഏറ്റമുട്ടിയിട്ടുണ്ട്. ഒന്നിനൊന്ന് കിടപിടിക്കുന്ന സിനിമകളുമായാണ് രണ്ടുപേരും എത്തുന്നതെങ്കിലും മുന്‍തൂക്കം ലഭിക്കുന്ന സിനിമയേതായിരിക്കുമെന്നറിയാനായാണ് സിനിമാപ്രേമികള്‍ ഓരോ തവണയും ഉറ്റുനോക്കാറുള്ളത്. ബോക്‌സോഫീസില്‍ ഇരുവരും ഏറ്റമുട്ടുന്നത് അത്ര പുതുമയുള്ള കാര്യമല്ലെങ്കില്‍ക്കൂടിയും നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള കൂട്ടിമുട്ടലിനാണ് പുതുമ.

    നീരാളിയും അബ്രഹാമും

    നീരാളിയും അബ്രഹാമും

    സിനിമയെക്കുറിച്ച് അനൗണ്‍സ് ചെയ്യുമ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഫോളോ ചെയ്തുവരുന്ന സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് ഇരുവരും എത്തുന്നതെന്ന് ചിത്രങ്ങളും ടീസറും ട്രെയിലറുമൊക്കെ വ്യക്തമാക്കിയിരുന്നു. പത്ത് വര്‍ഷത്തെ സിനിമാപരിചയവുമായാണ് ഷാജി പാടൂര്‍ സംവിധാനത്തിലേക്ക് കടന്നത്. ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട അജോയ് വര്‍മ്മയാണ് നീരാളി ഒരുക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും ഒരുമിച്ച് റിലീസ് ചെയ്താല്‍ ഏതായിരിക്കും മുന്നേറുന്നതെന്നറിയാനായാണ് സിനിമാപ്രമികള്‍ ഉറ്റുനോക്കുന്നത്.

    സാഹസികത നിറഞ്ഞ ത്രില്ലര്‍ ചിത്രം

    സാഹസികത നിറഞ്ഞ ത്രില്ലര്‍ ചിത്രം

    മൂണ്‍ ഷോട്ട് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ സാജു തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സണ്ണിയെന്ന ജെമ്മോളജിസ്റ്റിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും നദിയ മൊയ്തുവും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചെത്തുകയാണ്. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ഗാനങ്ങളും സിനിമയും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

    മോഹന്‍ലാലിന് വേണ്ടി സൃഷ്ടിച്ചതാണ്

    മോഹന്‍ലാലിന് വേണ്ടി സൃഷ്ടിച്ചതാണ്

    വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഇടവേളയിലാണ് മോഹന്‍ലാല്‍ നീരാളിയിലേക്ക് എത്തിയത്. സര്‍പ്രൈസായ പ്രഖ്യാപിച്ച ചിത്രത്തിന്റെ വിവരങ്ങളും അതീവ സര്‍പ്രൈസാക്കി വെച്ചിരിക്കുകയാണ്. റിലീസിന് തൊട്ടുമുന്‍പ് വരെ സസ്‌പെന്‍സ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. മോഹന്‍ലാലിനെ മനസ്സില്‍ കണ്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയതെന്നും അദ്ദേഹത്തിന്റെ ഡേറ്റില്ലായിരുന്നുവെങ്കില്‍ സിനിമ ഉപേക്ഷിച്ചെനെയെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

    ഒരുദിവസം കൂടി വൈകും

    ഒരുദിവസം കൂടി വൈകും

    ജൂണ്‍ 14 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന തരത്തിലായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ജൂണ്‍ 15നേ ചിത്രം റിലീസ് ചെയ്യൂവെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ മമ്മൂട്ടിയുടെ ഡെറിക് അബ്രഹാമും തിയേറ്ററുകളിലേക്കെത്തും. പെരുന്നാള്‍ ലക്ഷ്യമാക്കിയാണ് ഇരുചിത്രങ്ങളും റിലീസ് ചെയ്യുന്നത്.

    ജൂണ്‍ 16ന് ഡെറിക് അബ്രഹാം എത്തും

    ജൂണ്‍ 16ന് ഡെറിക് അബ്രഹാം എത്തും

    നേരത്തെ നല്‍കിയ റിപ്പോര്‍ട്ടുകളനുസരിച്ച ചിത്രം 15ന് റിലീസ് ചെയ്യുമെന്നായിരുന്നു. എന്നാല്‍ ലേറ്റസ്റ്റ് വിവരപ്രകാരം സിനിമ ജൂണ്‍ 16നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. പെരുന്നാള്‍ വൈകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനെമന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട.് 150 ലേറെ തിയേറ്ററുകളിലായി മാസ് റിലീസിനാണ് അണിയറപ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    ഹനീഫ് അദേനിയുടെ തിരക്കഥ

    ഹനീഫ് അദേനിയുടെ തിരക്കഥ

    മമ്മൂട്ടിയുടെ കരിയറില്‍ മികച്ച സാമ്പത്തിക വിജയം സമ്മാനിച്ച ചിത്രമായ ദി ഗ്രേറ്റ് ഫാദറിന്റെ സംവിധായകനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്. ഗുഡ് വില്‍ എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുടുംബപ്രേക്ഷകര്‍ക്കും യുവതലമുറയ്ക്കും ഒരേപോലെ ആസ്വദിക്കാനാവുന്ന സിനിമയായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പുനല്‍കിയിരുന്നു.

    ബോക്‌സോഫീസ് ആര്‍ക്കൊപ്പം

    ബോക്‌സോഫീസ് ആര്‍ക്കൊപ്പം

    പോരാട്ടവും ഏറ്റുമുട്ടലുമൊക്കെ മുറ പോലെ നടക്കട്ടെ, പെരുന്നാളിന് ആരാണ് ബോക്‌സോഫീസില്‍ മുന്നേറുന്നതെന്നതാണ് സിനിമാപ്രേമികള്‍ക്ക് അറിയേണ്ടത്. മലയാള സിനിമയെ ഒന്നടങ്കം വിഴുങ്ങാനെത്തുന്ന നീരാളി അബ്രഹാമിനെ വിഴുങ്ങുമോയെന്ന കാര്യം കണ്ട് തന്നെ അറിയേണ്ടതാണ്. സിനിമാപ്രേമികള്‍ക്കൊപ്പം നമുക്കും ഈ ശക്തമായ താരപോരാട്ടത്തിനായി കാത്തിരിക്കാം.

    English summary
    Mammootty and Mohanlal film release on same time?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X