Just In
- 4 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
- 3 hrs ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
Don't Miss!
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- News
ലൈഫ് മിഷന്: സമാനതകളില്ലാത്ത പാര്‍പ്പിട വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹര്‍ത്താലിലും നെഗറ്റീവ് പ്രചാരണത്തിലും കുലുങ്ങാതെ ഒടിയന്! റിലീസ് ദിനത്തില്‍ ചിത്രം നേടിയത്? കാണൂ!

നാളുകള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ഒടിയന് അവതരിച്ചിരിക്കുകയാണ്. മാണിക്ക്യനും പ്രഭയ്ക്കുമൊപ്പമാണ് ഇപ്പോള്‍ പ്രേക്ഷകലോകം. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ആരാധകര്‍. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബിജെപി ഹര്‍ത്താലിനെത്തുടര്‍ന്ന് സിനിമയുടെ റിലീസ് മാറ്റുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും സിനിമയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയെന്ന വാര്‍ത്തയെത്തിയതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്. നിശ്ചയിച്ച പ്രകാരം തന്നെ സിനിമയെത്തുമെന്നറിഞ്ഞതോടെ ഒടിയനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. അതിരാവിലെ ആരംഭിച്ച പ്രദര്‍ശനങ്ങള്‍ക്ക് ഉള്‍പ്പടെ കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്.
കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാത്താ! ഒടിയന് വിനയായത് സംവിധായകന്റെ വാക്കുകളോ? കാണൂ!
മമ്മൂട്ടിയുടെ നെരേഷനോട് കൂടിയാണ് സിനിമ ആരംഭിക്കുന്നത്. ഹര്‍ത്താലിനെ അവഗണിക്കുന്നതിനായി സിനിമാലോകവും പ്രേക്ഷകരും ഒരുമിച്ചിരുന്നു. രണ്ട് വര്‍ഷത്തെ പ്രയത്നത്തിനൊടുവിലാണ് സിനിമ ഇറക്കുന്നതെന്നും കൂടെ നില്‍ക്കണമെന്നും വ്യക്തമാക്കി തിരക്കഥാകൃത്തായ ഹരികൃഷ്ണന് രംഗത്തെത്തിയിരുന്നു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബിജെപിക്ക് സോഷ്യല്‍ മീഡിയയുടെ പൊങ്കാലയായിരുന്നു. ഹര്‍ത്താലിനെപ്പോലും തൃണവല്‍ഗണിച്ച് തിയേറ്ററുകളിലേക്കെത്തിയ സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.
ഒടിയന്റെ നെഗറ്റീവ് പ്രതികരണത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ശ്രീകുമാര്‍ മേനോന് പറഞ്ഞത്? കാണൂ!

ഹര്‍ത്താല്‍ ബാധിച്ചില്ല
അവസാന നിമിഷം പ്രഖ്യാപിച്ച ഹര്‍ത്താലൊന്നും ഒടിയന് മാണിക്കനെ ബാധിച്ചിരുന്നില്ല. പ്രതികൂല സാഹചര്യത്തെ അവഗണിച്ച് ജനലക്ഷങ്ങളാണ് ഒടിയനെക്കാണാനായി എത്തിയത്. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന സിനിമയായിരുന്നു ഇത്. മോഹന്‍ലാല്‍ എന്ന വികാരത്തിന് മുന്നില്‍ ഹര്‍ത്താലൊന്നും വിലപ്പോയില്ലെന്നായിരുന്നു ആരാധകരും പറഞ്ഞത്. സിനിമ കാണാനായി പോവുന്നവരെ തടയില്ലെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ വ്യക്തമാക്കിയിരുന്നു. സംവിധായകനും താരങ്ങളുമൊക്കെ തിയേറ്ററുകളിലേക്കെത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്തിരുന്നു.

അണിയറപ്രവര്‍ത്തകരുടെ ആശങ്ക
അവസാന നിമിഷം പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഒടിയന് വിനയായി മാറുമോയെന്ന ആശങ്കയിലായിരുന്നു ആരാധകരും അണിയറപ്രവര്‍ത്തകര്‍. കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ സിനിമ റിലീസ് ചെയ്യുകയും ഇവിടെ മാറ്റി വെക്കുകയും ചെയ്താല്‍ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിലയിരുത്തല്‍. സിനിമയുടെ ക്രെഡിബിലിറ്റിയെ തകര്‍ക്കുന്ന തീരുമാനമാവും അതെന്നുമായിരുന്നു സംവിധായകന് പറഞ്ഞത്. ഹര്‍ത്താല്‍ അനുകൂലികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ചിട്ടുണ്ടെന്നും സിനിമ റിലീസ് ചെയ്യുമെന്നും വ്യക്തമാക്കി സംവിധായകന് രംഗത്തെത്തിയതോടെയാണ് ആശങ്കകള്‍ മാറിയത്.

തിരുവനന്തപുരത്തെ പ്രകടനം
തലസ്ഥാനനഗരിയില്‍ മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. അനന്തപുരിയുടെ സ്വന്തം താരമായ മോഹന്‍ലാലിന്റെ മാണിക്യന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. 53.83 ലക്ഷം രൂപയാണ് ചിത്രം അനന്തപുരിയില്‍ നിന്നും നേടിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഫോറം കേരളയാണ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പ്രദര്‍ശനം റദ്ദാക്കി
പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രതിഷേധക്കാര്‍ തിയേറ്ററുകളിലേക്കെത്തിയത്. ഇതേത്തുടര്‍ന്ന് സിനിമ നിര്‍ത്തിവെച്ചതിന് പിന്നിലെ നിരാശയക്കെുറിച്ച് വ്യക്തമാക്കി ആരാധകര്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ ഭയന്ന് പല സെന്ററുകളിലെയും പ്രദര്‍ശനം റദ്ദാക്കിയിരുന്നു. മുന്‍കൂട്ടി അറിയിക്കാതെ പ്രദര്‍ശനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ആരാധകരും രോഷാകുലരായിരുന്നു.

കൊച്ചി മള്‍ട്ടിപ്ലക്സിലെ പ്രകടനം
കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നും ശക്തമായ പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനത്തില്‍ 12.66 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്. 99.85 ആയിരുന്നു ഒക്യുപെന്‍സി. ഹര്‍ത്താലിനെത്തുടര്‍ന്ന് ചില സെന്ററുകളിലെ പ്രദര്‍ശനം മാറ്റി വെച്ചിരുന്നു. കേരളത്തില്‍ നിന്നും മികച്ച കലക്ഷന്‍ തന്നെ സിനിമ സ്വന്തമാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

ആദ്യദിന കലക്ഷനില്‍ മുന്നില്‍
മാണിക്യന്റെ വരവോട് കൂടി ബോക്സോഫീസിലെ പല റെക്കോര്‍ഡുകളും തകരുമെന്ന് ആരാധകര്‍ നേരത്തെ വിലയിരുത്തിയിരുന്നു. റോഷ്ന് ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലെത്തിയ സിനിമയുടെ കലക്ഷന്‍ തകരുമോയെന്നായിരുന്നു പലരും ചോദിച്ചത്. ആദ്യ ദിന കലക്ഷനില്‍ ഒന്നാം സ്ഥാനത്തായിരിക്കുകയാണ് ഒടിയനെന്നും ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബോക്സോഫീസിലെ റെക്കോര്‍ഡ്
ഹര്‍ത്താലും നെഗറ്റീവ് പ്രചാരണങ്ങളും അരങ്ങുതകര്‍ക്കുന്നതിനിടയിലും ബോക്സോഫീസ് റെക്കോര്‍ഡുകള്‍ ഒടിയനായി വഴിമാറുന്ന കാഴ്ചകളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന താരത്തോടും അദ്ദേഹത്തിന്റെ അഭിനയമികവിനുള്ള പിന്തുണയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. കേരളത്തില്‍ നിന്നും സിനിമ 7.22 കോടിയാണ് ആദ്യ ദിനത്തില്‍ സ്വന്തമാക്കിയതെന്നും ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് കാണാം
ഒടിയന് ഫേസ്ബുക്ക് പേജിലെ പോസ്റ്റ് കാണാം.