തിരക്കഥ ആരുടെതെന്ന് വിഷയമല്ല! മഹാഭാരതം യാഥാര്‍ത്ഥ്യമാകുക തന്നെയാണ് ലക്ഷ്യം! ബി ആര്‍ ഷെട്ടി

By Midhun Raj

മലയാള സിനിമാപ്രേമികള്‍ ഒന്നടങ്കം ആകംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം. ബാഹുബലിക്ക് ശേഷം ഇന്ത്യയിലെ ബ്രഹ്മാണ്ട സിനിമയായി മാറാന്‍ പോകുന്ന ചിത്രം ദൃശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് എല്ലായിടത്തുംനിന്നും ലഭിച്ചിരുന്നത്. രണ്ടാമൂഴത്തിന്റെ തിരക്കഥ നേരത്തെ പൂര്‍ത്തിയായതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫാന്‍മേഡ് പോസ്റ്റുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. അതേസമയം ചിത്രം വെെകുന്നതില്‍ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍ രംഗത്തുവന്നിരുന്നു. രണ്ടാമൂഴത്തില്‍ നിന്നും പിന്മാറുന്നതായും ചിത്രത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു എംടി രംഗത്തെത്തിയിരുന്നത്. എംടിയുടെ പ്രസ്താവന വന്നതിനു പിന്നാലെ സംവിധായകന്‍ വിഎ ശ്രീകുമാറിന്റെ പ്രതികരണമെത്തിയിരുന്നു.ഇപ്പോഴിതാ ശ്രീകുമാറിനു പിന്നാലെ നിര്‍മ്മാതാവായ ബി ആര്‍ ഷെട്ടിയുടെയും പ്രതികരണം വന്നിരിക്കുകയാണ്.

രണ്ടാമൂഴം

രണ്ടാമൂഴം

ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് വലിയ തയ്യാറെടുപ്പുകളായിരുന്നു വേണ്ടിയിരുന്നത്. ചിത്രത്തെക്കുറിച്ചുളള വിശേഷങ്ങളെല്ലാം പങ്കുവെച്ച് സംവിധായകനായ വിആര്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ എത്താറുണ്ടായിരുന്നു. ഒടിയന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ആയതിനാലാണ് രണ്ടാമൂഴം വൈകുന്നതെന്നും ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തിരക്കഥ നേരത്തെ പൂര്‍ത്തിയായതിനാല്‍ എംടി വാസുദേവന്‍ നായര്‍ സ്‌ക്രിപ്റ്റ് ശ്രീകുമാര് മേനോനെ എല്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിന്റെ ചിത്രീകരണം ആരംഭിക്കാന്‍ വൈകുന്നതിലെ അതൃപ്തി അറിയിച്ചായിരുന്നു എംടി ഇന്ന് എത്തിയിരുന്നത്.

എംടി പറഞ്ഞത്

എംടി പറഞ്ഞത്

രണ്ടാമൂഴത്തില്‍ നിന്നും പിന്മാറുന്നതായും ചിത്രത്തിന്റെ തിരക്കഥ തിരികെ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു എംടി എത്തിയിരുന്നത്. സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലാണ് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നും എംടി പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തിനകം തിരക്കഥ സിനിമയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ നാലു വര്ഷമായിട്ടും സിനിമ തുടങ്ങിയില്ല. സംവിധായകനുമായി വഴക്കിട്ട് പിരിഞ്ഞതല്ലെന്നും മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കുമെന്നും എംടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഹര്‍ജി നല്‍കി

ഹര്‍ജി നല്‍കി

തുടര്‍ന്ന് കോഴിക്കോട് മുന്‍സിപ്പല്‍ കോടതിയില്‍ അദ്ദേഹം ഹര്‍ജി നല്‍കിയിരുന്നു. ശ്രീകുമാര്‍ മേനോന്റെ കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു എംടി കോടതയില്‍ കേസ് നല്‍കിയത്. ഈ വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു രണ്ടാമൂഴത്തിന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്റെയും നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിയുടെ പ്രതികരണമെത്തിയിരുന്നത്.

നിര്‍മ്മാതാവിന്റെ പ്രതികരണം

നിര്‍മ്മാതാവിന്റെ പ്രതികരണം

എംടി വാസുദേവന്‍ നായര്‍ തിരക്കഥ തിരിച്ചു വാങ്ങുന്നതിനെക്കുറിച്ചൊന്നും തനിക്കറിയില്ലെന്ന് പറഞ്ഞായിരുന്നു ബിആര്‍ ഷെട്ടി എത്തിയിരുന്നത്. തിരക്കഥ ആരുടേതെന്നത് തന്റെ വിഷയമല്ലെന്നും മഹാഭാരതം പോലുളള വലിയൊരു കഥ ലോകത്തിനുമുന്നില് അവതരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.ഒരു യഥാര്‍ത്ഥ ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ അത് തന്റെ കടമയാണെന്നും ബിആര്‍ ഷെട്ടി പറയുന്നു. ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനിരുന്ന സിനിമയാണ് രണ്ടാമൂഴം. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നു.

പല ഭാഷകളില്‍ നിര്‍മ്മിക്കും

പല ഭാഷകളില്‍ നിര്‍മ്മിക്കും

മലയാളവും ഹിന്ദിയും ഉള്‍പ്പെട പല ഭാഷകളില്‍ ചിത്രം നിര്‍മ്മിക്കാനാണ് പദ്ധതി. സംവിധായകന്‍ വിആര്‍ ശ്രീകുമാര്‍ മേനോന്‍ ഇതുമായി മുന്നോടുപോവുന്നുണ്ട്. ഇക്കാര്യത്തിലൊന്നും ഒരു മാറ്റവുമില്ല.തിരക്കഥയുടെ കാര്യത്തില്‍ തനിക്ക് പ്രത്യേകിച്ച് നിര്‍ബന്ധമൊന്നുമില്ല. മഹാഭാരതം എന്ന മഹത്തായ കൃതിയെ വരും തലമുറക്ക് വേണ്ടി ചരിത്രമായി ബാക്കിവെക്കണം എന്നതാണ് എന്റെ സ്വപ്‌നം.അത് യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്യും.ബിആര്‍ ഷെട്ടി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ശ്രീകുമാര്‍ മേനോന്റെ പോസ്റ്റ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X