twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാന്ദ്രയാന്‍ 2വിന്‌റെ വിക്രം ലാന്‍ഡര്‍ കണ്ടോ? നാസ ഗവേഷകനോട് ബ്രാഡ് പിറ്റ് ചോദിച്ചത്! വീഡിയോ

    By Midhun Raj
    |

    ഹോളിവുഡ് താരം ബ്രാഡ് പിറ്റും അമേരിക്കന്‍ ബഹിരാകാശ യാത്രികനായ നിക്ക് ഹേഗും തമ്മിലുളള വീഡിയോ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 20 മിനിറ്റ് നീണ്ട ഈ കോള്‍ നാസ ടിവിയാണ് കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തിരുന്നത്. ആഡ് ആസ്ട്ര എന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു ബ്രാഡ് പിറ്റിന്റെ കോള്‍. നിക്ക് ഹേഗുമായി സംസാരിക്കാന്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കാണ് ബ്രാഡ് പിറ്റ് വിളിച്ചത്.

    brad pitt-nick heg

    ചാന്ദ്രയാന്‍ 2ന്റെ ഭാഗമായ ഇന്ത്യയുടെ വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗ് കാണാന്‍ താങ്കള്‍ക്ക് സാധിച്ചിട്ടുണ്ടോ എന്ന് ബ്രാഡ് പിറ്റ് ഹേഗിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇല്ല എന്നായിരുന്നു ഹേഗിന്റെ മറുപടി. ബഹിരാകാശ നിലയത്തിലെ ജീവിതത്തെക്കുറിച്ചും പിറ്റ് ചോദിച്ചു.

    അപകടങ്ങളുടെ പരമ്പര തന്നെയുണ്ടായി! ഭയങ്കര ഒറിജിനലായിട്ടാണ് ചെയ്തിരിക്കുന്നത്: സാബുമോന്‍അപകടങ്ങളുടെ പരമ്പര തന്നെയുണ്ടായി! ഭയങ്കര ഒറിജിനലായിട്ടാണ് ചെയ്തിരിക്കുന്നത്: സാബുമോന്‍

    അവിടെ രാവിലെ 7.30മുതല്‍ രാത്രി 7.30വരെ ബഹിരാകാശ യാത്രികര്‍ ജോലി ചെയ്യുന്നുവെന്ന് ഹേഗ് മറുപടിയായി പറഞ്ഞു. നിലവില്‍ രണ്ട് അമേരിക്കാര്‍,രണ്ട് റഷ്യക്കാര്‍, ഒരു ഇറ്റാലിയന്‍ എന്നിവരോടൊപ്പമാണ് ഐഎസ്എസില്‍ നിക്ക് ഹേഗ് താമസിക്കുന്നത്. അടുത്തിടെയാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിനുളള ഐഎസ്ആര്‍ഒ ദൗത്യം അവസാന നിമിഷം പാളിയിരുന്നത്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന്റെ മിനിറ്റുകള്‍ക്ക് മുന്‍പ് ലാന്‍ഡറുമായുളള സിഗ്നല്‍ നഷ്ടപ്പെടുകയായിരുന്നു.

    English summary
    Brad Pitt Asks Nasa Astronaut About Chandrayaan 2's Vikram Lander
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X