»   » ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ കരിയര്‍ വളര്‍ച്ച, ട്രേഡ് അനലിസ്റ്റ് വിലയിരുത്തുന്നു

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ കരിയര്‍ വളര്‍ച്ച, ട്രേഡ് അനലിസ്റ്റ് വിലയിരുത്തുന്നു

By: Sanviya
Subscribe to Filmibeat Malayalam

പ്രിയങ്ക ചോപ്ര സിനിമയില്‍ എത്തിയിട്ട് പതിനഞ്ച് വര്‍ഷം. ഇപ്പോള്‍ ബോളിവുഡിലേക്കും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി. ഉടന്‍ തന്നെ ഹോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയിലും നടിയുടെ പേര് വീഴും എന്ന പ്രതീക്ഷയിലാണ് ആരാധകരും.

ട്രേഡ് അനലിസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രിയങ്ക ചോപ്രയ്ക്ക് ആഗോളതലത്തില്‍ മികച്ച പ്രതികരണമാണ്. സിനിമകളുടെ കാര്യത്തില്‍ വളരെ സെലക്ടീവാണെന്നുമാണ് ട്രേഡ് അനലിസ്റ്റ് അതുല്‍ മോഹന്റെ ഏറ്റവും പുതിയ വിലയിരുത്തല്‍.

priyanka-chopra

കരിയറിലെ നടിയുടെ ഉയര്‍ച്ചയെ കുറിച്ചും ട്രേഡ് അനലിസ്റ്റ് വ്യക്തമാക്കി. പ്രിയങ്കയുടെ വളര്‍ച്ചയെ മറ്റ് നടിമാര്‍ അസൂയയോടെയാണ് കാണുന്നതെന്ന് ബോൡവുഡില്‍ ചില സംസാരമുണ്ട്. ടെലിവിഷന്‍ സീരിസ് ക്വാണ്ടിക്കോ, ബെവാറ്റ്ച്ച് എന്നിവയെല്ലാം നടിയെ ഹോളിവുഡിലും ഹിറ്റാക്കി.

അടുത്തിടെ യുഎസിലെ ലേറ്റ് നൈറ്റ് ഷോ എന്ന പരിപാടിയില്‍ നടി പങ്കെടുത്തിരുന്നു. ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങിലും ഹോളിവുഡിലെ ടെലിവിഷന്‍ പരിപാടിയിലുമെല്ലാം പങ്കെടുക്കുന്നത് നടിയെ അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയയാക്കി.

English summary
Brand Priyanka Chopra Gets Bigger, Better & Bankable!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam