കിമ്മിനെ പോലെയാകാൻ 40 സർജികൾ, ചിലവഴിച്ചത് 5 കോടി രൂപ, ഒടുവിൽ കിം എന്ന വിളിയെ അലോസരമാണെന്ന് താരം
അമേരിക്കന്‍ ടെലിവിഷന്‍ താരവും മോഡലുമായ കിം കര്‍ദാഷ്യാനെപ്പോലെയാകാൻ വേണ്ടി അഞ്ച് കോടിയോളം രൂപ മുടക്കി ബ്രസീലിയന്‍ നടിയും മോഡലുമായ ജെന്നിഫര്‍ പാംപ്ലോന. എന്നാൽ ഇപ്പോൾ താരം കിം ആയതിൽ വളരെ അലോസരപ്പെട്ടിരിക്കുകയാണ്. നാൽപ്പതോളം വരുന്ന കോസ്മെറ്റിക് സർജറികളിലൂടെയാണ് താരം കിം കര്‍ദാഷ്യാനെ പോലെ ആയത്. സർജറികൾക്ക് ഷേഷം താരത്തെ കിമ്മിന്റെ അപരയെന്നാണ് അറിയപ്പെടുന്നത്.
തന്റെ കുട്ടിക്കാലം മുതലെ സെലിബ്രിറ്റികളെ അനുകരിക്കാൻ വളരെ താത്പര്യമായിരുന്നെന്ന് ജെന്നിഫർ പറഞ്ഞു. പന്ത്രണ്ട് വയസ്സുമുതല്‍ സെലിബ്രിറ്റികളെ അനുകരിക്കാന്‍ തുടങ്ങിയതിരുന്നു. ജെന്നിഫറിൻ്റെ സ്വപ്നമായിരുന്നു കിം കര്‍ദാഷ്യാനെ പോലെയാകാനെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ കിം കർദാഷ്യാനെ പോലെ ട്രാൻസ് ഫോം ആയ ശേഷം മുതൽ തന്നെ ആളുകൾ എന്നെ ആപേരിലൂടെ വിളിക്കാൻ തുടങ്ങിയത് മുതൽ ആ രൂപം വല്ലാതെ അലോസരപ്പെടുത്തിയെന്നാണ് താരം ഇപ്പോൾ പറയുന്നത്.

തന്നെ ആളുകൾ കിം എന്ന് വിളിക്കാൻ തുടങ്ങിയതോടെയാണ് താരത്തിന് ആ രൂപം മടുത്ത് തുടങ്ങിയത്. കിം കര്‍ദാഷ്യാനെപ്പോലെയിരിക്കാന്‍ 5 കോടി രൂപയാണ് ജെന്നിഫര്‍ മുടക്കിയത്. ഇരുപത്തിയൊൻപത് വയസ്സിനുള്ളിൽ 40 ഓളം കോസ്മെറ്റിക് സർജറികളും താരം ചെയ്തു. 'ഞാൻ ജോലിചെയ്ത് കൊണ്ട് പഠിക്കുന്ന ബിസിനസ് വനിതയായിരുന്നു. എന്റെ നേട്ടങ്ങളെല്ലാം എന്റെ കഴിവു കൊണ്ടുതന്നെയായിരുന്നു എന്നിലേക്ക് വന്നതും.
പക്ഷെ എന്ത് ചെയ്തിട്ടും കിമ്മിൻ്റെ അപര എന്നാണ് തന്നെ അറിയപ്പെട്ടത്. കിംകർദാഷിയാനോടുള്ള രൂപസാദൃശ്യം സോഷ്യല്‍ ലോകത്ത് തനിക്ക് ധാരാളം ഫോളവേഴ്സിനെ നൽകിയെന്നും യുവതി പറയുന്നു.
ഇഷ്ടത്തോടെയാണ് സർജറി ചെയ്ത് കിമ്മിൻ്റെ രൂപം സ്വീകരിച്ചതെങ്കിലും ആളുകൾ ആ പേരിലെന്നെ ഐഡന്റിഫൈ ചെയ്യാൻ തുടങ്ങിയത് മുതൽ ആ രൂപത്തോട് എനിക്ക് ദേഷ്യം തോന്നി തുടങ്ങി. അങ്ങനെയാണ് വീണ്ടും എൻ്റെ പഴയ രൂപത്തിലേക്ക് ആവാൻ ശ്രമിക്കുന്നത്.
ശസ്ത്രക്രിയ എനിക്ക് ഒരു ലഹരിയായിരുന്നുവെന്ന് ഇപ്പോൾ താൻ തിരിച്ചറിയുന്നു. പക്ഷേ എനിക്കതിലൂടെ സന്തോഷിക്കാനോ സംതൃപ്തിയാകാനോ കഴിഞ്ഞില്ല. എന്നാൽ ജീവിതത്തിന്റെ നിയന്ത്രണം നഷ്ടമായി എന്ന് കാറ്റേഴ്‌സ് ന്യസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ജെന്നിഫര്‍ പറയുന്നു.
17-ാം വയസ്സിലാണ് ജെന്നിഫർ ആദ്യമായി കോസ്മെറ്റിക്ക് സർജറിക്ക് തയാറാകുന്നത്. അക്കാലത്ത് ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന താരം കർദാഷിയാനായിരുന്നു. ശരീരത്തിന്റെ താഴ്ഭാഗത്ത് മൂന്ന് റിനോപ്ലാസ്റ്റിയും 8 ശസ്ത്രക്രിയകളും നടത്തി. ഇടുപ്പിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി നിരവധി ഇൻജക്ഷനുകൾ ചെയ്തു. 'നിരന്തരം ശസ്ത്രക്രിയകളിലൂടെ കടന്നു പോയപ്പോൾ തന്റെ സന്തോഷം ഇല്ലാതായി. മുഖത്ത് നിരന്തരം മാറ്റങ്ങൾ വരുത്തി.
പണം നോക്കാതെ നിരവധി ശസ്ത്രക്രിയകൾക്കു വിധേയയായി. എനിക്ക് എല്ലാ നിയന്ത്രണവും നഷ്ടമായി. അതികഠിനമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയത്.'- ജെന്നിഫർ വ്യക്തമാക്കി. തന്റെ പഴയമുഖം കംപ്യൂട്ടറിൽ കണ്ടപ്പോൾ ഏറെ വിഷമം തോന്നിയതായും ജെന്നിഫര്‍ വ്യക്തമാക്കി.
ജെന്നിഫറിന്റെ പഴയ രൂപത്തിലേക്കുള്ള തിരിച്ച് പോക്കിനായി തയ്യാറെടുക്കുകയാണ് താരം. ഇസ്താംബുളിലെ ഒരു ഡോക്ടറുടെ അടുത്ത് ചികിത്സയിലാണ്. പഴയരൂപം മടക്കി നല്‍കാനാകുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. 95 ലക്ഷം രൂപയാണ് അതിന് ചെലവ്. പഴയരൂപത്തിലേക്കുള്ള തിരിച്ചു വരവ് തനിക്ക് വലിയ പ്രതീക്ഷ നൽകി. ഇപ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട്. ഞാനെന്താണെന്ന് ഇപ്പോൾ എനിക്ക് വ്യക്തമായി അറിയാം. ജീവിതത്തിന്റെ അർഥവും എനിക്കു മനസ്സിലാകുന്നുണ്ടെന്നും ജെന്നിഫർ വ്യക്തമാക്കി.


Click it and Unblock the Notifications