»   » ഇത്രയും എളിമയുളള താരത്തെ താന്‍ മറ്റെങ്ങും കണ്ടിട്ടില്ല: ദുല്‍ഖറിനെക്കുറിച്ച് ബ്രിന്ദ മാസ്റ്റര്‍

ഇത്രയും എളിമയുളള താരത്തെ താന്‍ മറ്റെങ്ങും കണ്ടിട്ടില്ല: ദുല്‍ഖറിനെക്കുറിച്ച് ബ്രിന്ദ മാസ്റ്റര്‍

Written By:
Subscribe to Filmibeat Malayalam

നിരവധി സിനിമകളിലൂടെ മലയാളത്തില്‍ തന്റെതായ ഇടം കണ്ടെത്തിയിട്ടുളള നടന്‍മാരിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ്‌ഷോ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ അദ്ദേഹം വലിയ ആരവങ്ങളും ആഘോഷങ്ങളുമൊന്നുമില്ലാതെയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ദുല്‍ഖറിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ്. ശേഷം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ദുല്‍ഖറിന്റെ കരിയറില്‍ ഉണ്ടായി. ബാംഗ്ലൂര്‍ ഡേയ്‌സ്, 100 ഡേയ്‌സ് ഓഫ് ലൗ, വിക്രമാദിത്യന്‍. ഒകെ കണ്‍മണി. ചാര്‍ളി തടങ്ങിയവ അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു.

സത്യേട്ടാ ഇങ്ങള് ഏടേയ്ക്കാ ഈ പറക്കണേ: ക്യാപ്റ്റന്‍ സിനിമയിലെ ഒഴിവാക്കിയ സീന്‍ പുറത്ത്

ചാര്‍ളി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ദുല്‍ഖറിന് ആദ്യമായി സംസ്ഥാനം പുരസ്‌കാരം ലഭിച്ചത്. ആറു വര്‍ഷം പിന്നിട്ട തന്റെ കരിയറിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സിനിമയിലെന്ന പോലെ ജീവിതത്തിലും മികച്ച സൗഹ്യദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നടനാണ് ദുല്‍ഖര്‍. താരജാഡകളില്ലാതെ മറ്റുളളവരോട് അദ്ദേഹം ഇടപെടുന്നതും സംസാരിക്കുന്നതുമെല്ലാം ദുല്‍ഖറിന്റെ സഹപ്രവര്‍ത്തകരെല്ലാം എപ്പോഴും പറയുന്ന കാര്യമാണ്. അടുത്തിടെ സിനിമയിലെ നൃത്ത സംവിധായകയായ ബ്രിന്ദാ മാസ്റ്റര്‍ ഒരു അഭിമുഖത്തില്‍ ദുല്‍ഖറിനെകുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

dulquer salman

അഭിമുഖത്തിനിടെ ദുല്‍ഖറിന്റെ സര്‍പൈസ് വീഡിയോ മാസ്റ്റര്‍ക്കു മുന്നില്‍ വരികയായിരുന്നു. ബ്രിന്ദ മാസ്റ്ററുണ്ടെങ്കില്‍ മാത്രമേ തനിക്ക് നൃത്തം ചെയ്യാന്‍ കഴിയുകയുളളൂവെന്നും പട്ടം പോലെ,ചാര്‍ളി, ഒകെ കണ്‍മണി, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളില്‍ തന്നെ സഹായിച്ചത് മാസ്റ്ററാണെന്നും ദുല്‍ഖര്‍ പറഞ്ഞു. താന്‍ എറെ ഇഷ്ടപ്പെടുന്നവരില്‍ ഒരാളാണ് ബ്രിന്ദയെന്നും അവരോട് എനിക്ക് ഒരുപാട് ബഹുമാനവും ആദരവും ഉണ്ടെന്നും ദുല്‍ഖര്‍ തന്റെ സര്‍പ്രൈസ് വീഡിയോയില്‍ പറയുകയുണ്ടായി.വീഡിയോ കണ്ട ബ്രിന്ദാ മാസ്റ്റര്‍ ദുല്‍ഖറിനെകുറിച്ചു പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങള്‍ എറ്റെടുത്തത്.

dulquer salman

ചെറിയ കുട്ടികളെ പോലെ ആരെയെങ്കിലും ലാളിക്കുവാന്‍ തോന്നിയിട്ടുണ്ടെങ്കില്‍ അത് ദുല്‍ഖറിനോട് മാത്രമാണെന്നും എന്റെ മകനെപ്പോലെയാണ് ദുല്‍ഖറെന്നും അവര്‍ പറഞ്ഞു. തന്റെ അസിസ്റ്റന്‍സൊക്കെ പല രീതിയില്‍ കളിയാക്കുമെങ്കിലും ദുല്‍ഖര്‍ അത് കാര്യമായി എടുക്കാറില്ലെന്നും ഇത്രയും എളിമയുളള ഒരു താരത്തെ താന്‍ മറ്റെങ്ങും കണ്ടിട്ടില്ലെന്നും മാസ്റ്റര്‍ പറഞ്ഞു. തന്റെ അസിസ്റ്റന്റിന്റെ ഷൂ മോശമായപ്പോള്‍ ദുല്‍ഖര്‍ പിന്നീട് എത്തിച്ചു കൊടുത്ത സംഭവവും ബ്രിന്ദാ മാസറ്റര്‍ അഭിമുഖത്തില്‍ പറഞ്ഞു.

കപ്പലുണ്ടാക്കിയ പൂമരം നട്ടത് എന്തിനാണെന്ന് പറഞ്ഞ് കാളിദാസ്! പൂമരത്തിലെ മൂന്നാമത്തെ പാട്ടും ഹിറ്റ്..

വൈ എസ് രാജശേഖര റെഡ്ഢിയായി മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം വരുന്നു

English summary
brindha master about dulquer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X