»   » സിനിമകളില്‍ ഉപയോഗിക്കുന്നത് യഥാര്‍ത്ഥ രക്തമാണോ ? ഡ്രാക്കുള ചിത്രങ്ങള്‍ പറയും സത്യം!!!

സിനിമകളില്‍ ഉപയോഗിക്കുന്നത് യഥാര്‍ത്ഥ രക്തമാണോ ? ഡ്രാക്കുള ചിത്രങ്ങള്‍ പറയും സത്യം!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഹോസ്പിറ്റലുകളില്‍ രക്തത്തിന് ആവശ്യമുള്ളത് പോലെ സിനിമ സെറ്റുകളിലും രക്തത്തിന് ആവശ്യം വരാറുണ്ട്. അപകടം നടക്കുമ്പോഴും കൊലപാതകങ്ങള്‍ക്കുമായി രക്തം ഒരുപാട് രക്തം ആവശ്യമായി വരാറുണ്ട്.

സിനിമയിലുപയോഗിക്കുന്നത് യഥാര്‍ത്ഥ രക്തമല്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ കളറിന് പ്രധാന്യമില്ലെങ്കിലും പിന്നീട് അതും വളരെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കടും ചുവപ്പ് നിറത്തിലുള്ള കളറുകള്‍ക്ക് പകരം യഥാര്‍ത്ഥ രക്തവുമായി സാമ്യമുള്ളവ കണ്ടെത്തിയിരിന്നു.

യഥാര്‍ത്ഥ രക്തം ?

സിനിമകളില്‍ യഥാര്‍ത്ഥ രക്തം ഒരിക്കലും ഉപയോഗിക്കാറില്ല. യഥാര്‍ത്ഥ രക്തം വേഗം കട്ടപിടിക്കുമെന്നുമെന്നത് സിനിമയുടെ ചിത്രീകരണത്തെ ബാധിക്കും. മറ്റൊന്ന് രക്തം കട്ടപിടിച്ചുണ്ടാവുന്ന മണം താരങ്ങളുടെ അഭിനയത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യും.

ചലച്ചിത്രങ്ങള്‍ക്ക് ഉപയോഗിക്കുന്ന രക്തം

ബ്രിട്ടീഷ് ഫാര്‍മിസ്റ്റായ ജോണ്‍ ടൈന്‍ഗേറ്റ് ആണ് സിനിമയുടെ ചിത്രീകരണത്തിന് ആവശ്യമുള്ള രക്തം കണ്ടുപിടിച്ചത്. ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കുന്ന കാലത്തായിരുന്നു അദ്ദേഹം മഹത്തായ ആ കണ്ടുപിടുത്തം നടത്തിയിരുന്നത്.

ടൊമാറ്റോ കെച്ചപ്പ് വരെ ഉപയോഗിച്ചിരുന്ന കാലം

നാടകങ്ങളില്‍ ഉപയോഗിച്ചിരുന്ന രക്തത്തിനെക്കാള്‍ മികച്ചതായി ബോസ്‌കോ ചോക്ലേറ്റ് സിറപ്പ് എന്ന വസ്തു കണ്ടെത്തിയിരുന്നു. അവ എളുപ്പം വൃത്തിയാക്കാം എന്നതായിരുന്നു പ്രത്യേകത. അതല്ലാതെ അക്കാലത്ത് രക്തത്തിനായി ടൊമാറ്റോ കെച്ചപ്പ് വരെ ഉപയോഗിച്ചിരുന്നു.

കെന്‍സിംഗ്ടണ്‍ ഗോര്‍

ജോണ്‍ ടൈന്‍ഗേറ്റ് കണ്ടുപിടിച്ച 'രക്തത്തിന്' കെന്‍സിംഗ്ടണ്‍ ഗോര്‍ എന്നായിരുന്നു അദ്ദേഹം പേര് നല്‍കിയിരുന്നത്. പിന്നീട് ആ പേര് സ്ഥിരപ്പെടുകയായിരുന്നു. ഇന്ന് പല കമ്പനികളും ആ പേരിലാണ് ഇത്തരത്തിലുള്ള രക്തം കണ്ടുപിടിക്കുന്നത്.

ഡ്രാക്കുള ചിത്രങ്ങളിലെ രക്തം

കെന്‍സിംഗ്ടണ്‍ ഗോര്‍ രക്തം പ്രശസ്തിയിലേക്ക് എത്തിച്ചത് ഡ്രാക്കുള സിനിമ പോലെ അക്കാലത്തെ പ്രേത സിനിമകളായിരുന്നു. ഈ സിനിമകളിലുടെ ജോണ്‍ ടൈന്‍ഗേറ്റിന്റെ കണ്ടുപിടുത്തം ഹിറ്റായി മാറി. തുടര്‍ന്ന് ഇന്നും അതേ പേരില്‍ തന്നെ തുടര്‍ന്ന പോരുകയാണ്.

English summary
British Pharmasists made Artificial Blood for Movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam