»   »  ശരിയ്ക്കും അറംപറ്റിയ വാക്കുകൾ തന്നെ!! കലാഭവൻ മണിയുടെ പ്രസംഗം, കണ്ണു നിറയും, വീഡിയോ കാണാം

ശരിയ്ക്കും അറംപറ്റിയ വാക്കുകൾ തന്നെ!! കലാഭവൻ മണിയുടെ പ്രസംഗം, കണ്ണു നിറയും, വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

കാലങ്ങൾ പിന്നിട്ടാലും കലഭവൻ മണിയുടെ മരണം പ്രേക്ഷകർക്ക് ഒരു തീര ദുഃഖമാണ്. പ്രേക്ഷകർക്കു ഒരു നടനെ മാത്രമല്ല നഷ്ടപ്പെട്ടത്. അതിലുപരിയായിരുന്നു കലഭവൻ മണി. ആര് മണിയേട്ട എന്ന നീണ്ടി വിളിച്ചാലും അവരുടെ അടുത്തേയ്ക്ക് ചെല്ലുകയും കുശലാന്വേഷണം നടത്തുകയും ചെയ്യാറുണ്ട്. ഇതാണ് ഈ കലാകാരനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

kalabhavan

ഇർഫാൻ ഖാന് ഒരു അപൂർവ്വ രോഗം! അസുഖത്തെ കുറിച്ചു ഡോക്ടർ പറയുന്നത് ഇങ്ങനെ...

ഇപ്പോഴിത കലഭവൻ മണിയുടെ സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ച് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കലാഭവൻ മണിയുടെ പ്രസംഗമാണ് ആൽഎൽവി രാമകൃഷ്ണ പങ്കുവെച്ചിരിക്കുന്നത്. അറം പറ്റിയ വാക്കുകൾ എന്ന ആമുഖത്തോടെയാണ് ആൽഎൽവി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. '.. പാവം ചാലക്കുടി യെയും, ചാലക്കുടിക്കാരെയും എത്ര സ്നേഹിച്ചു! സ്മരണകൾ ധാരാളം നടക്കുന്നുണ്ട്. ചേട്ടന്റെ വേർപാടിനു ശേഷം തിരുവനന്തപുരം നഗരത്തിൽ കലാഭവൻ മണി റോഡ് നിലവിൽ വന്നു.അതു പോലെ ചാലക്കുടിയിൽ അദ്ദേഹത്തിന്റെ ഗൃഹത്തിലേക്കുള്ള വഴി അദ്ദേഹത്തിന്റെ പേരിട്ടിരുന്നു എങ്കിൽ  ഇതിനു പിന്നിലും ചിലരുടെ കറുത്ത കരങ്ങൾ ഉണ്ടത്രെ! ആരെന്തു കാണിച്ചാലും മണി ചേട്ടന് ചാലക്കുടി ജീവനാ... "ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ല" എന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പായി എഴുതിയിട്ടുണ്ട്.

രണ്ടും കൽപ്പിച്ച് സംവിധായകൻ വൈശാഖ്! പത്രത്തെ ടോയ് ലറ്റ് പേപ്പറാക്കി പ്രശാന്ത്, വീഡിയോ കാണാം

കലഭവൻ മണിയുടെ വിടപറഞ്ഞിട്ട് രണ്ടു വർഷം പിന്നിടുകയാണ്. എന്നിട്ടും താരത്തിന്റെ മരണം സംബന്ധിച്ച് ഇതുവരെ വ്യക്തയുണ്ടായിട്ടില്ല. 2016 മാര്‍ച്ച് ആറാം തീയ്യതി കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചാണ് കലാഭവന്‍ മണി മരിക്കുന്നത്. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അവശനിലയിലായ മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിക്കുന്നത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല

 ഫേസ്ബുക്ക് പോസ്റ്റ്

English summary
brother rlvramakrishnan share kalabhavan mani speech

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X