Don't Miss!
- Lifestyle
നിങ്ങളുടെ പ്രണയം നീണ്ട് നില്‍ക്കുമോ: പക്വതയുള്ള പങ്കാളിയെ തിരിച്ചറിയാം
- News
യുഎഇയില്‍ കനത്ത മഴ തുടരുന്നു; ഗതാഗതം മന്ദഗതിയിലായി, ജാഗ്രതാ നിര്‍ദ്ദേശം
- Finance
10 വർഷത്തിമുള്ളിൽ 1 കോടി സമ്പാദിക്കാൻ മ്യൂച്വൽ ഫണ്ട് മതി; മാസത്തിൽ എത്ര രൂപ അടയ്ക്കണം
- Sports
IND vs AUS: ഞാന്‍ റെഡി, ടീമിലെടുക്കൂയെന്ന് സഞ്ജു! മടങ്ങിവരവ് മാര്‍ച്ചില്‍?
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ബ്രദേഴ്സ് ഡേയിലെ ഒരു ഫ്രീക്കനും പെണ്ണും! വൈറലായി പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റര്‍! കാണൂ
പൃഥ്വിരാജ് സുകുമാരന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ബ്രദേഴ്സ് ഡേ. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് നടന്റെ പുതിയ സിനിമ എത്തുന്നത്. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
നയന്‍താര ചിത്രം കൊലയുതിര്‍ കാലത്തിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി! കാരണം ഇങ്ങനെ! കാണൂ
വമ്പന്‍ താര അണിനിരക്കുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്നറായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ ഗെറ്റപ്പിലാണ് ബ്രദേഴ്സ് ഡേയില്‍ പൃഥ്വിരാജ് എത്തുന്നത്. ചിത്രീകരണം പുരോഗമിക്കുന്നതിനിടെ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളുമെല്ലാം തന്നെ പൃഥ്വി വെക്കാറുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററും വൈറലായിരിക്കുകയാണ്.

ബ്രദേഴ്സ് ഡേ
മലയാളത്തില്‍ വില്ലനായും സഹനടനായും തിളങ്ങിയ കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് ബ്രദേഴ്സ് ഡേ. ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം പൃഥ്വി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കും ബ്രദേഴ്സ് ഡെയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം വീണ്ടുമൊരു നാടന്‍ കഥാപാത്രമായിട്ടാണ് പൃഥ്വി എത്തുന്നത്.

ഫ്രീക്കനും പെണ്ണും
ബ്രദേഴ്സ് ഡേയിലെ ഫ്രീക്കനും പെണ്ണും എന്ന ക്യാപ്ഷനോടെയുളള ഒരു ചിത്രമായിരുന്നു പൃഥ്വിരാജ് പങ്കുവെച്ചിരുന്നത്. ഫ്രീക്കനായി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലാണ് വിജയരാഘവന് എത്തുന്നത്. ബ്രദേഴ്സ് ഡേയിലെ വിജയരാഘവന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ചിത്രങ്ങള്‍ക്ക് നേരത്തെയും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ആദ്യ കാഴ്ചയില്‍ പുതിയൊരു നടനാണെന്ന് തോന്നിപ്പിക്കുമെങ്കിലും പിന്നീടാണ് അത് വിജയരാഘവന് തന്നെയാണെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നത്.

മഡോണ സെബാസ്റ്റ്യന്റെ കഥാപാത്രത്തെയും
വിജയരാഘവനൊപ്പം മഡോണ സെബാസ്റ്റ്യന്റെ കഥാപാത്രത്തെയും പുതിയ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ബ്രദേഴ്സ് ഡേയില്‍ പൃഥ്വിരാജിന്റെ നാല് നായികമാരില്‍ ഒരാളായിട്ടാണ് മഡോണ എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വൈറസിനു ശേഷമാണ് മഡോണയുടെ പുതിയ മലയാള ചിത്രം എത്തുന്നത്. ബ്രദേഴ്സ് ഡേയുടെതായി മുന്‍പ് പുറത്തുവിട്ട പോസ്റ്ററുകളിലും മഡോണ സെബാസ്റ്റ്യന്‍ തിളങ്ങിയിരുന്നു.

ധര്മ്മജന് ബോള്‍ഗാട്ടിയും ചിത്രത്തില്‍
ഓണത്തിനായിരിക്കും പൃഥ്വിരാജിന്റെ ബ്രദേഴ്സ് ഡേ തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഡോണയ്ക്കു പുറമെ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്ട്ടിന്, മിയ ജോര്‍ജ്ജ് തുടങ്ങിയവരും സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നുണ്ട്. ധര്മ്മജന് ബോള്‍ഗാട്ടിയും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആദ്യ ടീസറിനായും
ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ബ്രദേഴ്സ് ഡേയുടെ ആദ്യ ടീസറിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ലൂസിഫര്‍ സിനിമയുടെ വിജയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് പൃഥ്വി ബ്രദേഴ്സ് ഡേ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തിരുന്നത്. ലൂസിഫര്‍ പോലെ ബ്രദേഴ്സ് ഡേയും പൃഥ്വിയുടെ മറ്റൊരു ഹിറ്റായി മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഗാനഗന്ധര്‍വ്വനായി ആളൊരുങ്ങി അരങ്ങൊരുങ്ങിയെന്ന് രമേഷ് പിഷാരടി! ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്
ദാമു നമ്മളുദ്ദേശ്ശിച്ച ആളല്ല സാര്‍! ബല്ലാത്ത ജാതി എഡിറ്റിങ്ങെന്ന് സൂരാജ് വെഞ്ഞാറമൂട്! വീഡിയോ കാണാം
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ
-
ദിവസവും മദ്യവും സിഗരറ്റും മട്ടണും വേണമായിരുന്നു; സ്നേഹം കൊണ്ട് അവൾ ദുശ്ശീലങ്ങളെല്ലാം മാറ്റിയെന്ന് രജനീകാന്ത്!
-
ഇയാളെക്കാളും നല്ലൊരാളെ ഭര്‍ത്താവായി കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ട്; എല്ലാവര്ക്കും തോന്നുന്നതാണെന്ന് ഡിംപിള്‍