ലുക്കുണ്ടെന്നേയുള്ളൂ! ഞാന്‍ വെറും ഊളയാണ്! പൊട്ടിച്ചിരിപ്പിച്ച് പൃഥ്വിരാജ് ബ്രദേഴ്‌സ് ഡേ ടീസര്‍!

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ബ്രദേഴ്‌സ് ഡേയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. പൃഥ്വിരാജ് ഉള്‍പ്പടെ നിരവധി താരങ്ങളാണ് ടീസര്‍ പങ്കുവെച്ചിട്ടുള്ളത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തുമെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു.

സിനിമയുടെ തിരക്കഥയുമായി തനിക്കരികിലേക്കെത്തിയ ഷാജോണിനോട് ഈ സിനിമ നിങ്ങള്‍ സംവിധാനം ചെയ്യണമെന്നും താന്‍ നായകനായി അഭിനയിക്കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സംവിധാനത്തിലേക്കുള്ള തന്റെ വരവിനെക്കുറിച്ച് ഷാജോണ്‍ തന്നെ തുറന്നുപറഞ്ഞിരുന്നു. ബ്രദേഴ്‌സ് ഡേയുടെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

Prithviraj

വെള്ളത്താരമൊട്ട് പോലെ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനായി ചുവട് വെക്കുന്ന പൃഥ്വിരാജിനേയും ധര്‍മ്മജനേയുമാണ് ടീസറില്‍ കാണുന്നത്. ലുക്കുണ്ടെന്നേയുള്ളൂ, ഞാന്‍ വെറും ഊളയാണെന്ന പൃഥ്വിരാജിന്റെ ഡയലോഗും ഇതിനോടകം തന്നെ വൈറലലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കോമഡിയും ആക്ഷനുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും ഇതെന്ന വ്യക്തമാക്കുന്ന ടീസറാണ് പുറത്തുവന്നിട്ടുള്ളത്. പഴയ പൃഥ്വിരാജിനെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഓണം രാജുവേട്ടന്‍ എടുത്തുവെന്നാണ് ആരാധകര്‍ പറയുന്നത്.

ഓണക്കാലത്തെ ബോക്‌സോഫീസ് താരപോരാട്ടത്തില്‍ തന്റെ സ്ഥാനം പൃഥ്വിരാജ് ഉറപ്പിച്ച് കഴിഞ്ഞുവെന്നും അവര്‍ പറയുന്നു. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാവിധ ചേരുവകളും ചിത്രത്തിലുണ്ടെന്നും ടീസര്‍ കണ്ടപ്പോള്‍ത്തന്നെ ഇത് പൊളിച്ചടുക്കുമെന്ന് മനസ്സിലായെന്നും ആരാധകര്‍ പറയുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ബ്രദേഴ്‌സ് ഡേ സംഘത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ടീസര്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X