കരിയറില്‍ രണ്ടാമതും 100 കടന്നു, ഹിറ്റ് ലിസ്റ്റില്‍ പേര് ചേര്‍ത്ത് ആസിഫ് അലി!

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആസിഫ് അലിക്ക് അടുത്ത കാലത്ത് മോശം സമയമായിരുന്നു. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും കഥാപാത്രങ്ങള്‍ പോലും ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുന്ന അവസ്ഥ. എന്നാലിപ്പോള്‍ മികച്ച ചിത്രങ്ങളുടെ ഭാഗമായി തിരിച്ചു വരവിന്റെ പാതയിലാണ് ആസിഫ്. ജിസ് ജോയ് സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ ആദ്യ 100 ദിനം ആഘോഷിച്ച ആസിഫിന്റെ കരിയറില്‍ മറ്റൊരു ഹിറ്റ് കൂടെ എഴുതി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബിടെക് തിയറ്ററില്‍ 100 ദിനം പിന്നിടുകയാണ്.

btech

സണ്‍ഡേ ഹോളിഡേയുടെ നിര്‍മാതാക്കളായ മാക്ട്രോ ഫിലിംസ് തന്നെയാണ് അതേ ഹിറ്റ് ജോഡി നായികാ നായകന്മാരായി എത്തുന്ന ബിടെക് നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലമാക്കി കാലിക പ്രാധാന്യമുള്ള കഥ പറഞ്ഞ ചിത്രത്തെ യുവജനങ്ങളും കുടുംബ പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സണ്‍ഡേ ഹോളിഡേ, തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫിന്റെ നായികയായി അപര്‍ണ ബലാമുരളി എത്തിയ ചിത്രമാണ് ബിടെക്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ നൂറാം ദിനത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

വികെ പ്രകാശിന്റെ അസോസിയേറ്റായിരുന്നു മൃദുല്‍ നായര്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിഞ്ഞ ചിത്രമാണ് ബിടെക്. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, അനൂപ് മേനോന്‍, നിരഞ്ജന അനൂപ് എന്നിവരും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ വികെ പ്രകാശും തിരക്കഥാകൃത്ത് വൈവി രാജേഷും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

മന്ദാരമാണ് റിലീസ് തയാറെടുക്കുന്ന ആസിഫ് അലി ചിത്രം. ജിസ് ജോയ് സംവിധാനം വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X