ബുദ്ധന്‍ ചിരിച്ച് തീര്‍ന്നു, ഇനി ചിരിപ്പിയ്ക്കും
ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന ബുദ്ധന്‍ ചിരിയ്ക്കുന്നു എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ജൂലൈ ആദ്യവാരം ചിത്രം പ്രദര്‍ശനത്തിനെത്തും. ചാര്‍ളീ ചാപ്‌ളിനോടുള്ള ആദര സൂചകമായിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. ചിത്രത്തില്‍ ചാര്‍ലി ചാപ്ളിനായി ഇന്ദ്രന്‍സ് വേഷമിടുന്നുണ്ട്.
ഇന്ദ്രഗുപ്തന്‍ എന്ന ഹാസ്യ നടനായി ഇന്ദ്രന്‍സ് ചിത്രത്തില്‍ എത്തുന്നു. ഇന്ദ്രഗുപ്തന്‍ ഒരു കടുത്ത ചാര്‍ലി ചാപ്ലിന്‍ ആരാധകനാണ്. ചാര്‍ലി ചാപഌനായി വേഷമിടണമെന്നതാണ് ഇന്ദ്രഗുപ്തന്റെ ഏറ്റവും വലിയ ആഗ്രഹം.

ഒടുവില്‍ ചാപ്ളിനായി വേഷമിടാന്‍ അവസരം ലഭിയ്ക്കുന്നു. എന്നാല്‍ കഥാപാത്രത്തില്‍ നിന്നും മോചിതനാകാന്‍ ഇന്ദ്രഗുപ്തന് കഴിയുന്നില്ല. തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്. പ്രവീണയാണ് ചിത്രത്തില്‍ ഇ്ന്ദ്രഗുപ്തന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത് ആര്‍ ശരത്താണ് ചിത്രമൊരുക്കുന്നത്. നെടുമുടി വേണു, ജഗദീഷ്, നന്ദു, രമേഷ് നാരായണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അഭിനയ ജീവിതത്തില്‍ ഇന്ദ്രന്‍സിന് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് ചാര്‍ലി ചാപഌനിലേതെന്നാണ് റിപ്പോര്‍ട്ട്. ഹാസ്യ താരങ്ങള്‍ സീരിയസ് വേഷങ്ങളില്‍ അഭിനയിച്ച് അവാര്‍ഡുകള്‍ നേടുന്നതാണല്ലോ അടുത്തിടെ നമ്മള്‍ കണ്ടത്. ഇന്ദ്രന്‍സും ഈ പതിവ് ആവര്‍ത്തിയ്ക്കുമോ എന്ന് കാത്തിരുന്നു കാണാം.


Click it and Unblock the Notifications











