ദിലീപ് ബുദ്ധേട്ടനല്ല, പിന്നെയാര്?

By Aswathi

ദിലീപ് നായകനായെത്തുന്ന ഓണചിത്രം 'ബുദ്ധേട്ടന്‍' പേര് മാറ്റി. തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ പുതിയ പേര്‍ ഉടന്‍ തന്നെ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. നവാഗതനായ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിതാ പ്രമോദും മൈഥിലിയുമാണ് നായികമാര്‍.

നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിന്‍പുറത്തെ കഥപറയുന്ന ചിത്രത്തില്‍ ദിലീപ് ഒരു പച്ചക്കറിക്കാരന്റെ വേഷത്തിലാണെത്തുന്നത്. ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന ഇയാള്‍ സ്വന്തം ആവശ്യത്തിന് വേണ്ടി നയാപൈസ പോലും ചെലാവാക്കുന്നില്ല. എന്നാല്‍ സഹോദരിമാര്‍ക്കുവേണ്ടി കാശു ചെലവാക്കുന്നതില്‍ ഒരു മടിയുമില്ല.

dileep-at-buddhettan

ഇയാളുടെ ജീവിതത്തിലേക്ക് നര്‍മദ എന്ന പെണ്‍കുട്ടി എത്തുന്നതോടെയാണ് കഥാഗതി മാറുന്നത്. ദിലീപിനെയും നമിതയെയും മൈഥിലിയെയും കൂടാതെ, വിനയ് പ്രസാദ്, ഗീത വിജയന്‍, നെടുമുടി വേണു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, ഗണേഷ്‌കുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

കീര്‍ത്തിചക്രയ്ക്ക് ശേഷം തെന്നിന്ത്യന്‍ ബാനറായ സൂപ്പര്‍ ഗുഡ്‌സ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ദിനേഷ് പള്ളത്തിന്റേതാണ് തിരക്കഥ. റഫീഖ് അഹമ്മദും മുരുകന്‍ കാട്ടാകടയും എഴുതുന്ന വരികള്‍ക്ക് എസ് ഐ രാജ്കുമാറാണ് ഈണം നല്‍കുന്നത്.

ഇപ്പോള്‍ ജോഷി സംവിധാനം ചെയ്യുന്ന അവതാരം എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. ലക്ഷ്മി മേനോനാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ സല്‍മാനെയും ഉണ്ണി മുകുന്ദനെയും നിവിന്‍ പോളിയെയും മുഖ്യ കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യന്റെ സെറ്റിലാണ് നമിത.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X