twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൊതുമേഖലാ ബാങ്കുകള്‍ വായ്‌പാ നിരക്കുകള്‍ കുറയ്‌ക്കും

    By Staff
    |

    ദില്ലി: റിസര്‍വ്‌ ബാങ്കിന്റെ നിര്‍ദേശമനുസരിച്ച്‌ വായ്‌പാ പലിശ നിരക്കുകള്‍ കുറയ്‌ക്കാന്‍ സന്നദ്ധമാണെന്ന്‌ പൊതുമേഖലാ ബാങ്ക്‌ മേധാവികള്‍ ധനമന്ത്രി ചിദംബരത്തിന്‌ ഉറപ്പ്‌ നല്‌കി.

    ബാങ്ക്‌ മേധാവികളുമായി ധനമന്ത്രി നടത്തിയ ചര്‍ച്ചയിലാണ്‌ വായ്‌പാനിരക്കുകള്‍ കുറയ്‌ക്കുന്നത്‌ സംബന്ധിച്ച്‌ ധാരണയിലെത്തിയത്‌.

    രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്‌ബിഐ അടിസ്ഥാന വായ്‌പാ നിരക്കില്‍ അമ്പത്‌ പോയിന്റ്‌ വരെ കുറവ്‌ വരുത്തിയെന്ന്‌ എസ്‌ബിഐ ചെയര്‍മാന്‍ ഒ.പി ഭട്ട്‌ അറിയിച്ചു.

    ‌യൂണിയന്‍ ബാങ്ക്‌, പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌, യുസിഒ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ തുടങ്ങിയവയെല്ലാം അടുത്തു തന്നെ പലിശ നിരക്കുകള്‍ കുറയ്‌ക്കുമെന്ന്‌ വ്യക്തമാക്കി. നിക്ഷേപങ്ങള്‍ക്കുള്ള നിരക്കുകളും അടുത്തു തന്നെ കുറച്ചേക്കും.

    സ്വകാര്യ മേഖലയില്‍ ഏറ്റവും വലിയ ബാങ്കിംഗ്‌ സ്ഥാപനമായ ഐസിഐസിഐ ബാങ്കും പലിശ കുറയ്‌ക്കുന്ന കാര്യം പരിഗണിയ്‌ക്കുന്നുണ്ടെന്ന്‌ ബാങ്ക്‌ സിഇഒ കെ.വി കാമത്ത്‌ അറിയിച്ചു.

    വന്‍ തുകകള്‍ക്കുള്ള വായ്‌പ നല്‌കുന്നതിനുള്ള നിബന്ധനകളില്‍ ഇളവ്‌ നല്‌കാനും ബാങ്കുകള്‍ തയാറായേക്കും. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ്‌ ധനമന്ത്രി ബാങ്ക്‌ മേധാവികളുമായി ചര്‍ച്ചകള്‍ നടത്തിയത്‌.

    ബന്ധപ്പെട്ട വാര്‍ത്തകള്‍



    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X