»   » ബാബുരാജ് തിരക്കിലാണ്

ബാബുരാജ് തിരക്കിലാണ്

Posted By:
Subscribe to Filmibeat Malayalam
Baburaj,
വില്ലനില്‍ നിന്ന് കൊമേഡിയന്റെ റോളിലേയ്ക്ക് ചുവടുമാറ്റം നടത്തിയതോടെ നടന്‍ ബാബുരാജിന് തിരക്കേറി. സൂര്യന്‍ കുനിശ്ശേരിയുടെ ഡിവൈഎസ്പി ശങ്കുണ്ണി അങ്കിള്‍, ടിഎ ഷാഹിദിന്റെ ടൈഗര്‍ ബാബു, നോട്ടി പ്രൊഫസര്‍, എന്‍ട്രി, ഇഡിയറ്റ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളാണ് ബാബുരാജിനെ കാത്തിരിക്കുന്നത്.

ഇതിനിടെ മിസ്റ്റര്‍ മരുമകനില്‍ ജഗതിയുടെ കഥാപാത്രത്തിനെ അവതരിപ്പിക്കുന്നതും ബാബുരാജാണ്. അമ്പിളിച്ചേട്ടന്‍ ചെയ്ത കഥാപാത്രത്തെ അതേപോലെ ആര്‍ക്കും അവതരിപ്പിക്കാന്‍ കഴിയില്ല. അത് നന്നായി മനസ്സിലാക്കിയിട്ടു തന്നെയാണ് താന്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ബാബുരാജ് പറയുന്നു.

താന്‍ നല്ലൊരു കൊമേഡിയനാണെന്ന് തെളിയിച്ചതോടെ ബാബുരാജിന് സിനിമയ്ക്ക് പുറത്തു നിന്നും കോളുകള്‍ വരുന്നു. കോളേജുകളിലും മറ്റും നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്കും നടനെ ക്ഷണിക്കുന്നുണ്ട്.

ഹ്യൂമറാണ് തനിയ്ക്ക് എളുപ്പം വഴങ്ങുന്നതെന്ന് ബാബുരാജ് പറയുന്നു. തന്റെ രൂപം ഇങ്ങനെയാണെങ്കിലും എല്ലാവരോടും കളിച്ച് ചിരിച്ച് നടക്കുന്ന സ്വഭാവമാണ്. വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ബലം പിടിക്കണം. എന്തായാലും പുതിയ ഇമേജ് ബാബുരാജ് ആസ്വദിക്കുകയാണ്. ഇനിയും പ്രേക്ഷകര്‍ക്ക് ഒരു പിടി നല്ല കഥാപാത്രങ്ങളെ സമ്മാനിക്കാന്‍ നടന് കഴിയട്ടേ എന്നാശംസിക്കാം.

English summary
It is raining films for Baburaj ever since he made the transition from villain to comedian. The latest buzz is that he will be seen in a new movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X