»   » നരേന്‍ വീണ്ടും കൂടുമാറ്റത്തിന്

നരേന്‍ വീണ്ടും കൂടുമാറ്റത്തിന്

Posted By:
Subscribe to Filmibeat Malayalam
Narain
ജയരാജിന്റെ ഫോര്‍ ദി പീപ്പിളിലൂടെ വന്ന് ക്ലാസ്‌മേറ്റ്‌സിലൂടെ, അച്ചുവിന്റെ അമ്മയിലൂടെ, പ്രേക്ഷകന്റെയുള്ളില്‍ ഇടം പിടിച്ച നരേന് മലയാളത്തില്‍ വലിയ ഗ്യാപ്പ് വരുന്നു. തമിഴിലേക്ക് കൂടുമാറിയപ്പോള്‍ കുറെ ഹിറ്റു ചിത്രങ്ങളുടെ ഭാഗമായി. താമസം ചെന്നൈയിലേയ്ക്ക് മാറ്റി. അവരിലൊരാളായി വളരാന്‍ തന്നെയായിരുന്നു തീരുമാനം. തമിഴില്‍ ഇഷ്ടം പോലെ അവസരങ്ങള്‍ തുറന്നുകിടക്കയാണ്.

ഒന്ന് രണ്ട് ചിത്രങ്ങള്‍ ക്ലിക്കായാല്‍ പിന്നെ തുടരെ പടങ്ങള്‍ കിട്ടും പക്ഷേ അവരുടെ ഇന്റിമെസി നേടിയെടുക്കണമെങ്കില്‍ അവിടെ തന്നെ കുറ്റിയടിച്ചു കൂടണം. മലയാളത്തിലും തമിഴിലും മാറി മാറി ഒരു കൈ നോക്കാമെന്നുവെച്ചാല്‍ രണ്ടിടത്തും പിന്തള്ളപ്പെടും എന്ന് ചുരുക്കം. ആ അവസ്ഥയില്‍ തന്നെയായിരുന്നു നരേന്‍.

ടൈപ്പ് കഥാപാത്രങ്ങള്‍ വന്നപ്പോള്‍ അതൊക്കെ നിരസിക്കുകയും ചെയ്തു. ഒടുവില്‍ പൃഥ്വിരാജിനു വെച്ച വീരപുത്രന്റെ വേഷം നരേന് ലഭിച്ചെങ്കിലും ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധിക്കപെട്ടില്ല. നായക വേഷമല്ലാഞ്ഞിട്ടും വേറെ ചില ചിത്രങ്ങളിലും പങ്കുകൊണ്ടു. ഒന്നും നരേന് വേണ്ടത്ര സപ്പോര്‍ട്ടിങ് ആയില്ല. ഒടുവില്‍ വീണ്ടും ഒരു ബ്രേക്ക് നല്‍കിയത് ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മിലാണ്.

ക്ലാസ് മേറ്റ്‌സ് നല്‍കിയ അതേ പിക്കപ്പാണ് നരേന് ചിത്രം സമ്മാനിക്കുന്നത്. മലയാളത്തില്‍ സിനിമയുടെ സ്വഭാവം മാറി വരുന്നതും പുതിയ തീരുമാനങ്ങളിലേക്ക് നരേനെ മാറ്റി ചിന്തിപ്പിക്കുന്നു. പുതിയ സിനിമകളുടെ വളര്‍ച്ചയില്‍ തനിക്കും ചിലത് ചെയ്യാനുണ്ട് എന്ന തോന്നലാണ് ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് ഒരു കൂടുമാറ്റം വേണമെന്ന തോന്നലിനു പിന്നില്‍. യുവതാരനിരയുടെ പ്രകടനങ്ങള്‍ പൊസിറ്റീവായി കണ്ടുതുടങ്ങിയിരിക്കുന്നു പ്രേക്ഷകസമൂഹം.

സിനിമകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും റിലീസ് ചെയ്യുന്നവയുടെ നല്ല വിജയവും സൂപ്പര്‍സ്റ്റാര്‍ തരംഗം കുറയുന്നുവെന്നും ഒക്കെ നരേനും അതുപോലുള്ള താരങ്ങള്‍ക്കും പ്രതീക്ഷയ്ക്കു വക നല്‍കുന്നു. സിനിമയില്‍ സ്ഥിരമായ നായകത്വമോ നിറഞ്ഞു നില്‍ക്കലോ ഇനി അത്ര ശോഭനമല്ല. കൊള്ളാം എന്നു തോന്നുന്ന സബ്ജക്ടില്‍ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കി നല്ല തിരഞ്ഞെടപ്പുകള്‍ നടത്തുന്നതാണ് അവസരം കാത്ത് പിന്നാമ്പുറത്തിരിക്കുന്നതിലും ഭേദമെന്ന് താരങ്ങള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ലാല്‍ ജോസ് ചിത്രം ഉണ്ടാക്കിയ തരംഗം വീണ്ടും ചില സുവര്‍ണ്ണാവസരങ്ങള്‍ നരേന് സൃഷ്ടിച്ചുകൂടായ്കയില്ല. പുതിയ ഓഫറുകള്‍ ആ രീതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

English summary
It's busy days ahead for actor Narain. The actor has bagged a couple of interesting projects in Malayalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam