»   »  മീരയ്ക്ക് തിരക്കേറുന്നു

മീരയ്ക്ക് തിരക്കേറുന്നു

Posted By:
Subscribe to Filmibeat Malayalam
Meera Nandan
റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയ മീര നന്ദനെ ലാല്‍ ജോസ് സിനിമയിലെത്തിച്ചു. ആദ്യ ചിത്രമായ മുല്ല തിളങ്ങിയില്ലെങ്കിലും മീരയ്ക്ക് ശ്രദ്ധ നേടാനായി. ഒരിടവേളയ്ക്ക് ശേഷം മീര വീണ്ടും ബിഗ് സ്‌ക്രീനില്‍ സജീവമാവുകയാണ്.

മലയാളത്തില്‍ മോഹന്‍ലാലിനൊപ്പവും ജയറാമിനൊപ്പവും ചെയ്ത ചിത്രങ്ങളാണ് ഇനി മീരയുടേതായി പുറത്തു വരാനുള്ളത്. മോഹന്‍ലാല്‍ ചിത്രമായ ലോക്പാലില്‍ ഒരു ജേര്‍ണലിസ്റ്റിന്റെ വേഷമാണ് മീരയ്ക്ക്. മലയാളത്തിലെ സൂപ്പര്‍താരത്തിനൊപ്പം വേഷമിടാനായതിന്റെ ത്രില്ലിലാണ് നടി. അഴിമതിയ്‌ക്കെതിരെ പോരാടുന്ന ലാലിനെ സഹായിക്കുന്ന ജേര്‍ണലിസ്റ്റായി അഭിനയിക്കാനായതില്‍ താന്‍ ഭാഗ്യവതിയാണെന്ന് മീര നന്ദന്‍ പറയുന്നു. വളരെ ബോള്‍ഡായ കഥാപാത്രമാണത്. ഇതിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൊച്ചിയിലാണ് നടി ഉള്ളത്.

കന്നഡയിലും താരത്തിന് തിരക്കേറുകയാണ്. ക്രോര്‍പതി എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അടുത്ത മാസം നടി ബാംഗ്ലൂരിലെത്തും. ചിത്രത്തിലെ ഗാനരംഗങ്ങളാണ് ഇനി ഷൂട്ട് ചെയ്യാനുള്ളത്. ഡിസംബറില്‍ ഇതിന്റെ ചിത്രീകരണം തുടങ്ങും. ക്രോര്‍പതിയ്ക്ക് ശേഷം മറ്റൊരു കന്നഡ ചിത്രം കൂടി നടിയെ തേടിയെത്തിട്ടുണ്ട്. എന്നാല്‍ അതെ കുറിച്ച് കൂടുതലൊന്നും പറയാറായിട്ടില്ലെന്നും മീര നന്ദന്‍ അറിയിച്ചു.

English summary
Meera is excited about her role in the Mohanlal-starrer Lokpal where she plays a journalist

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam