twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആറര കോടി എങ്ങനെ തിരിച്ചുപിടിക്കും?

    By Staff
    |

    തമ്പി ആന്റണി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസ്. ആറ് മാസം മുമ്പ് ചിത്രീകരണം തുടങ്ങിയ ഈ ചിത്രം പല വിധം തടസങ്ങള്‍ക്കു ശേഷമാണ് ഒരു വിധം ചിത്രീകരണം പൂര്‍ത്തിയാക്കിയതേയുള്ളൂ. ചിത്രീകരണാനന്തര ജോലികള്‍ കൂടി പൂര്‍ത്തിയാക്കി ചിത്രം തിയേറ്ററിലെത്തുമ്പോള്‍ നിര്‍മാതാവ് മുടക്കിയ തുക ആറര കോടി രൂപയെങ്കിലുമാവുമെന്നാണ് അറിയുന്നത്.

    ഒരു മലയാള സിനിമയ്ക്ക് ഇത്രയും ഉയര്‍ന്ന ബജറ്റ് വരുന്നത് ഇതാദ്യമായാണ്. ചരിത്രസിനിമയായ പഴശിരാജക്കു പോലും ആറ് കോടി രൂപയുടെ ബജറ്റാണ് കണക്കാക്കിയിരിക്കുന്നത്. ചരിത്രം പുനസൃഷ്ടിക്കുന്നതിനുള്ള സെറ്റുകളും വന്‍താരനിരയുമൊക്കെയാണ് പഴശിരാജക്ക് ഇത്രയും ഉയര്‍ന്ന ചെലവ് വരുത്തിവയ്ക്കുന്നത്. പക്ഷേ കല്‍ക്കത്താ ന്യൂസ് ഇത്രയും ഉയര്‍ന്ന ബാധ്യത നിര്‍മാതാവിന് വരുത്തിവച്ചതെന്തുകൊണ്ട്?

    അധികചെലവ് വരുത്തിവയ്ക്കുന്ന ഗ്രാഫിക്സുകളൊന്നും ഈ ചിത്രത്തിലില്ല. കല്‍ക്കത്തയില്‍ ചിത്രീകരിച്ച ഒരു സാധാരണ സിനിമയാണ് കല്‍ക്കത്താ ന്യൂസ്. ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ബജറ്റ് പോലും പരമാവധി നാല് കോടിയാണ്. മോഹന്‍ലാല്‍ വാങ്ങുന്നതിന്റെ പകുതി പ്രതിഫലമേ ദിലീപിന് ലഭിക്കുന്നുള്ളൂ. എന്നിട്ടും ഒരു ദിലീപ് ചിത്രത്തിന് ഇത്രയും ഉയര്‍ന്ന നിര്‍മാണ ചെലവ് വന്നത് സിനിമാവ്യവസായരംഗത്തുള്ളവരെ അമ്പരപ്പിച്ചിട്ടുണ്ട്.

    ഇത്രയും ഉയര്‍ന്ന തുക നിര്‍മാതാവിന് തിയേറ്ററുകളില്‍ നിന്ന് തിരിച്ചുപിടിക്കാനാവുമോയെന്നതാണ് അടുത്ത ചോദ്യം. കളക്ഷന്‍ ഉയര്‍ത്താനായി മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ പഴശിരാജയില്‍ ഒരു പ്രധാന വേഷം നല്‍കിയിരിക്കുന്നത് ശരത് കുമാറിനാണ്. തമിഴ് സിനിമാ പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. മമ്മൂട്ടിയുടെ ഒരു വന്‍കിട പ്രൊജക്ട് എന്ന നിലയിലും വടക്കന്‍ വീരഗാഥയെ ഓര്‍മിപ്പിക്കും വിധം ആദ്യന്തം കരുത്തുറ്റ ഒരു ചരിത്ര സിനിമ എന്ന നിലയിലും പഴശി രാജ കേരളത്തിലും മെഗാഹിറ്റാവുമെന്നാണ് പ്രതീക്ഷ. പക്ഷേ ആറര കോടി തിരിച്ചുപിടിക്കാനാവും വിധം ബോക്സോഫീസില്‍ തരംഗമാവും വിധം ബ്ലെസ്സിയുടെ ഒരു ചിത്രത്തിന് പ്രേക്ഷകരില്‍ അത്ര വലിയൊരു ചലനമുണ്ടാക്കാനാവുമോ?

    കച്ചവട ഫോര്‍മുലകള്‍ക്കപ്പുറം മികച്ച സിനിമ എന്ന ലക്ഷ്യത്തോടെ സിനിമകളൊരുക്കുന്ന ബ്ലെസ്സിയെ പോലുള്ള സംവിധായകര്‍ ഇത്രയും ഉയര്‍ന്ന ബജറ്റില്‍ സിനിമകളൊരുക്കുന്നത് മലയാള സിനിമാ വ്യവസായത്തിന് ഗുണകരമാണോ എന്ന ചോദ്യവും അവശേഷിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X