twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കല്‍ക്കത്താ ന്യൂസ് റംസാനുമില്ല

    By Staff
    |

    ദിലീപിന്റെ ഓണച്ചിത്രമായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് കല്‍ക്കത്താ ന്യൂസ്. ഓണച്ചിത്രങ്ങള്‍ റിലീസിംഗിനെത്തിയപ്പോള്‍ കല്‍ക്കത്താ ന്യൂസിന്റെ ചിത്രീകരണം തുടരുകയായിരുന്നു. അതു കാരണം ദിലീപിന് ഇക്കുറി ഓണച്ചിത്രമില്ലാതെ പോയി.

    ഓണത്തിന് റിലീസ് ചെയ്യാനാവാത്ത ചിത്രങ്ങളെല്ലാം റംസാന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പരദേശി, സുരേഷ് ഗോപിയുടെ ബ്ലാക്ക് ക്യാറ്റ്, പൃഥ്വിരാജിന്റെ ചോക്ലേറ്റ് എന്നിവ ഓണത്തിന് റിലീസ് ചെയ്യാനാവാത്തതിനാല്‍ റംസാന് തിയേറ്ററിലെത്തിക്കുന്ന ചിത്രങ്ങളാണ്. എന്നാല്‍ അക്കൂട്ടത്തിലും കല്‍ക്കത്താ ന്യൂസിന് സ്ഥാനം പിടിക്കാനായില്ല.

    കല്‍ക്കത്താ ന്യൂസിന്റെ ചിത്രീകരണം പൂര്‍ത്തിയാവാന്‍ പിന്നെയും വൈകിയാണ് കാരണം. നായികയായ മീരാ ജാസ്മിന്റെ നിസ്സഹകരണം ചിത്രീകരണം പൂര്‍ത്തിയാവുന്നത് വൈകാന്‍ കാരണമായെന്നും പറയപ്പെടുന്നു. കല്‍ക്കത്താ ന്യൂസിന്റെ ചിത്രീകരണാന്തര ജോലികള്‍ ഒക്ടോബര്‍ അവസാനത്തോടെ മാത്രമേ പൂര്‍ത്തിയാവൂ. ദീപാവലി ദിനമായ നവംബര്‍ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

    ബ്ലെസ്സി സംവിധാനം ചെയ്യുന്ന കല്‍ക്കത്താ ന്യൂസില്‍ ദിലീപ് അജിത് തോമസ് എന്ന ടിവി റിപ്പോര്‍ട്ടറായാണ് വേഷമിടുന്നത്. മീരാ ജാസ്മിന്‍ കൃഷ്ണപ്രിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തമ്പി ആന്റണിയാണ് കല്‍ക്കത്താ ന്യൂസ് നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X