മീര ദിലീപിനെ വലയ്ക്കുന്നു
സൂപ്പര്‍താരങ്ങള്‍ക്ക് തുല്യനായ ഒരു മുന്‍നിര നടന് മൂന്ന് മാസത്തിലേറെ ഒരു സിനിമയ്ക്കായി നീക്കി വയ്ക്കേണ്ടി വരിക എന്നത് ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമായിരിക്കും. അത്രയും സമയം ഒരു സിനിമയ്ക്കായി ഉപയോഗിക്കുമ്പോള്‍ അയാളുടെ മറ്റ് പ്രൊജക്ടുകള്‍ അവതാളത്തിലാവും. പുതിയ റിലീസുകളുമായി ബോക്സോഫീസില്‍ തന്റെ സാന്നിധ്യം തുടരാനാവാതെ പോവും.
ഇതൊക്കെയാണ് ഇപ്പോള്‍ ദിലീപിന് സംഭവിച്ചിരിക്കുന്നത്. ദിലീപിന്റെ കല്‍ക്കത്താ ന്യൂസിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ട് മൂന്ന് മാസത്തോളമായി. ഇതുവരെ ആ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ല. ദിലീപ് അഭിനയിക്കുന്ന സീനുകള്‍ ഇനിയും ഷൂട്ട് ചെയ്യാനുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും ആ ചിത്രം പൂര്‍ത്തിയാക്കാനാവാതെ ഏതാനും ദിവസം ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടി വന്നു!
ഓണച്ചിത്രമായും റംസാന്‍ ചിത്രമായും ദീപാവലി ചിത്രമായും ഒരേ ചിത്രം തന്നെ ഒരു സൂപ്പര്‍താരം അനൗണ്‍സ് ചെയ്യുന്നത് ആദ്യമായിട്ടായിരിക്കും. ഷൂട്ടിംഗ് തീരാതെ പോയപ്പോള്‍ ഓണച്ചിത്രം റംസാന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. ഷൂട്ടിംഗ് അനന്തമായി നീളുകയാണെന്ന് കണ്ടപ്പോള്‍ റംസാന്‍ ചിത്രം ദീപാവലിയിലേക്ക് മാറ്റിവച്ചു. ദീപാവലി അടുത്തപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തന്നെ നിര്‍ത്തിവച്ചിരിക്കുന്നു!
തന്നെ ഒരു സിനിമയില്‍ അഭിനയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ദിലീപ് ബ്ലെസ്സിക്ക് ബ്ലാങ്ക് കോള്‍ ഷീറ്റ് കൊടുത്തതായി നേരത്തെ ഒരു വാര്‍ത്തയുണ്ടായിരുന്നു. ബ്ലാങ്ക് കോള്‍ ഷീറ്റുമായി ദിലീപ് പിറകെ നടന്ന സംവിധായകന്റെ ചിത്രത്തിനാണ് ഇങ്ങനെയൊരു ഗതികേട് സംഭവിച്ചിരിക്കുന്നത്. കല്‍ക്കത്താ ന്യൂസിന്റെ ഷൂട്ടിംഗ് എങ്ങുമെത്താതെ പോവുമ്പോള്‍ ദിലീപിന്റെ മറ്റ് പ്രൊജക്ടുകളാണ് അവതാളത്തിലാവുന്നത്. ഉടന്‍ പൂര്‍ത്തിയാക്കാനായി യുദ്ധകാലാടിസ്ഥാനത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനൊരുങ്ങുമ്പോഴാണ് ഏതാനും ദിവസത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചത്. ഇതിനൊക്കെ ദിലീപ് ആരെ പഴിക്കണം? ഇതിനൊക്കെ കാരണമായി ദിലീപ് പഴിക്കുന്നത് ഒരാളെ മാത്രമാണ്- മീരാ ജാസ്മിനെ.
അടുത്ത പേജ്-


Click it and Unblock the Notifications