മീരാ ജാസ്മിന്‍ വരുത്തി വയ്ക്കുന്ന പൊല്ലാപ്പുകള്‍
മാണ്ഡൊലിന്‍ സംഗീതഞ്ജന്‍ രാജേഷിനെ മീരാ ജാസ്മിന്‍ വിവാഹം ചെയ്തുവെന്ന അഭ്യൂഹം പരന്നത് കല്‍ക്കത്താ ന്യൂസിന്റെ ഷൂട്ടിംഗിനിടയിലാണ്. അതിനു ശേഷം ഷൂട്ടിംഗ് യൂണിറ്റുമായി മീര തികഞ്ഞ നിസ്സഹകരണത്തിലാണത്രെ. തന്നെ സിനിമയിലേക്ക് കൊണ്ടുവന്നയാളാണ് ബ്ലെസ്സി എന്ന പരിഗണന പോലുമില്ലാതെയാണ് മീര ഷൂട്ടിംഗ് ദിനങ്ങളില്‍ പെരുമാറിയത്.
മീരയുടെ നിസ്സഹകരണം മൂലം കല്‍ക്കത്തയില്‍ ചിത്രീകരിക്കേണ്ടിയിരുന്ന ചില രംഗങ്ങള്‍ അവിടെ വച്ച് ഷൂട്ട് ചെയ്യാനായില്ല. കൊച്ചിയിലെ ഒരു ഫ്ലാറ്റിലാണ് ഈ രംഗങ്ങള്‍ പിന്നീട് ചിത്രീകരിച്ചത്. അപ്പോഴും തന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞാല്‍ ലൊക്കേഷനില്‍ ആരോടും സംസാരിക്കാതെ മാറിനില്‍ക്കുകയായിരുന്നത്രെ മീരയുടെ പതിവ്.
ഇതിനിടെയാണ് രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കാനായി മീര ഹൈദരാബാദിലേക്ക് തിരിക്കുന്നത്. മീര ഉള്‍പ്പെട്ട ഭാഗങ്ങള്‍ അപ്പോഴും പൂര്‍ത്തിയായിരുന്നില്ല. അതോടെ കല്‍ക്കത്താ ന്യൂസിന്റെ ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കേണ്ടി വന്നു.
കല്‍ക്കത്താ ന്യൂസിന്റെ ഷൂട്ടിംഗ് തീരാത്തതു കാരണം തന്റെ പല പ്രൊജക്ടുകളും തുടങ്ങാനാവാതെ നീളുകയാണെന്നും അതിനാല്‍ മീരയെ കടിഞ്ഞാണിടാന്‍ എന്തെങ്കിലും ചെയ്തേ പറ്റൂവെന്നും ഇല്ലെങ്കില്‍ ബന്ധപ്പെട്ട ചലച്ചിത്ര സംഘടനകളില്‍ മീരയ്ക്കെതിരെ പരാതി നല്‍കേണ്ടിവരുമെന്നും ദിലീപ് ബ്ലെസ്സിയോട് പറഞ്ഞതായാണ് അറിയുന്നത്. മീരയ്ക്ക് കടിഞ്ഞാണിടാന്‍ ദിലീപ് ഇനി താരസംഘടനയായ അമ്മയെ സമീപിക്കുമോ?
മുന്‍ പേജ്-


Click it and Unblock the Notifications