ആസിഫലി ചിത്രത്തില്‍ ഭാവന അതിഥി താരമായി എത്തുന്നു
ആസിഫ് അലി ആദ്യമായി നിര്‍മ്മിക്കുന്ന കോഹിനൂര്‍ എന്ന ചിത്രത്തില്‍ ഭാവന അതിഥി താരമായി എത്തുന്നു. ചിത്രത്തിലെ ഗാനരംഗത്തിലാണ് ഭാവന അതിഥി താരമായി എത്തുന്നത്.എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തലശ്ശേരിലാണ് നടക്കുന്നത്.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയും അപര്‍ണ്ണ വിനോദുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുമ്പ് ചിത്രത്തിലെ നായികയായി മറ്റൊരു നടിയെ നിശ്ചയിച്ചിന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അപര്‍ണ്ണ വിനോദിനെ തീരുമാനിക്കുകയായിരുന്നു. പ്രിയനന്ദന്‍ സംവിധാനം ചെയ്ത ഞാന്‍ നിന്നോട് കൂടെയുണ്ട് എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ്ണ വിനോദ് സിനിമയിലെത്തുന്നത്.

റണ്‍ജി കമലശങ്കര്‍, സലിം എന്നിവര്‍ തിരക്കഥയൊരുക്കുന്ന കോഹിനൂരില്‍ ഇന്ദ്രജിത്ത്, അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, നീരജ് മാധവ്, സുധീര്‍ കരമന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.
ആസിഫ് അലി നായകനായി എത്തുന്ന ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍,ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്ന ആസി ഫലി ചിത്രങ്ങള്‍.


Click it and Unblock the Notifications