നടി കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോള്‍ ക്യാമറയും ചാടട്ടെ
ശ്രീനിവാസന്‍ കാന്തദര്‍ശിത്വമുള്ള എഴുത്തുകാരനും നടനുമാണെന്ന് പണ്ടേ അംഗീകരിച്ച സത്യമാണ്. അതൊരിക്കല്‍ കൂടെ ഉറപ്പിച്ചു പറാന്‍ ഒരുവസരം കൂടെ ലഭിക്കുന്നു. ശ്രീനിവാസന്റെ ഹാസ്യത്തരങ്ങള്‍ പലപ്പോഴും നമ്മള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നതാണ്. സന്ദേശത്തിലെ മിക്ക ഡയലോഗുകളും ഇന്നത്തെ രാഷ്ട്രീയക്കാരുടെ കോപ്രായങ്ങള്‍ കാണുമ്പോള്‍ ഓര്‍ത്തു പോകും.
സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട്.. നടി കുളത്തിലേക്ക് ചാടുന്നു. മുങ്ങി നിവരുന്നു, പടവില്‍ കയറുന്നു. അവിടെ സോപ്പു പെട്ടിയില്‍ വച്ചിരിക്കുകയാണല്ലോ നമ്മുടെ പരിമള സോപ്പ്. അപ്പോള്‍ ക്യാമറ എവിടെ വയ്ക്കും സര്‍. ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ. അപ്പോള്‍ ക്യാമറയും കുളത്തിലേക്ക് ചാടട്ടെ എന്ന ശ്രീനിവാസന്റെ ഡയലോഗ് ഓര്‍ത്താല്‍ ഇന്നും ചിരിക്കാത്തവരില്ല.

അത് ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമ. എന്നാല്‍ സിനിമയല്ല ജീവതം. ശ്രീനിവാസന്റെ ഈ ഡയലോഗ് പിന്തുടര്‍ന്ന ഒരാളുണ്ട്. ആര്‍ട്ടിസ്റ്റുകള്‍ കുളത്തിലേക്ക് ചാടിയപ്പോള്‍ ക്യാമറ മാനും കൂടെ ചാടി. കുട്ടികള്‍ സ്വിമ്മിങ് പൂളില്‍ ചാടുന്ന വീഡിയോ എടുക്കുന്നതിനിടെ കുളത്തിലേക്ക് വീഴുകയായിരുന്നു ക്യാമറ മാനും. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് പക്ഷെ ഇപ്പോള്‍ കുറച്ച് പഴക്കമുണ്ട്. കണ്ടു നോക്കൂ
<center><iframe width="100%" height="315" src="//www.youtube.com/embed/_zAR93HNbmg" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











