twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രശസ്ത ഛായാഗ്രഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു! അനുശോചനം അറിയിച്ച് സിനിമാലോകം

    |

    പ്രശസ്ത ഛായാഗ്രഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു. ഇന്ന് വൈകുന്നേരം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. നടന്‍ നിവിന്‍ പോളി, സംവിധായകന്‍ വിനയന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ കെ ബാലന്‍ എന്നിങ്ങനെ സിനിമാ രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

    ദിലീപ് നായകനാവുന്ന പ്രൊഫസർ ഡിങ്കൻ ആണ് രാമചന്ദ്രബാബു കാമറ ഒരുക്കി വരാനിരിക്കുന്ന സിനിമ.നാല് തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള ആളാണ് രാമചന്ദ്ര ബാബു. ദ്വീപ്, ഒരു വടക്കന്‍ വീരഗാഥ, രതിനിര്‍വേദം, ചാമരം എന്നീ ചിത്രങ്ങള്‍ക്കാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി 125 ലധികം ചിത്രങ്ങളില്‍ ക്യാമറ ചെയ്ത അദ്ദേഹം മലയാളത്തിന്റെ ആദ്യ 70 എംഎം ചിത്രമായ പടയോട്ടത്തിനും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

    cameraman-ramachandra-babu

    നിര്‍മാല്യം, സ്വപ്നാടനം, യവനിക, ഗസല്‍, അഗ്രഹാരത്തിലെ കഴുത, ആധാരം, സല്ലാപം, കന്മദം, കാരുണ്യം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്ര ബാബു സഹപാഠിയായിരുന്ന ജോണ്‍ അബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വിദ്യാര്‍ഥികളെ ഇതിലെ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഛായാഗ്രഹകരുടെ സംഘടനയായ ഐഎസ്സിയുടെ(ISC) സ്ഥാപകനാണ്.

    Read more about: death മരണം
    English summary
    CameRaman Ramachandra Babu Passed Away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X