മീ ടുവില്‍ കുരുങ്ങി അലന്‍സിയർ; സിനിമ വേണ്ടെന്ന് വച്ച് ഷാജി പട്ടണം!!
ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ടുള്ള മീ ടു ക്യാംപെയില്‍ ചലച്ചിത്രരംഗത്ത് സജീവമായികൊണ്ടിരിക്കുകയാണ്. ക്യാംപയിന്റെ ഭാഗമായി മലയാള സിനിമയില്‍ നടനും എംഎല്‍എ യുമായ മുകേഷ്, അലന്‍സിയര്‍ ലോപ്പസ് എന്നീ താരങ്ങളുടെ പേര് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു പുറത്തുവന്നത്.
പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന സൈറ്റിലൂടെയായിരുന്നു അലന്‍സിയറില്‍ നിന്നും മോശം അനുഭവമുണ്ടായി എന്ന തുറന്നു പറച്ചില്‍ യുവനടി നടത്തിയത്. നടി ദിവ്യ ഗോപിനാഥാണ് സിനിമ ചിത്രീകരണത്തിനിടെ അലന്‍സിയര്‍ ലോപ്പസ് നാലു തവണ അപമര്യാദയായി പെരുമാറിയതായി വെളിപെടുത്തിയത്. ആഭാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു താരം ലൈംഗിക അതിക്രമം നടത്തിയത്.

ദിവ്യ ഗോപിനാഥിന്റെ തുറന്നുപറച്ചിലിനു ശേഷം അലന്‍സിയറിയതിരെ കൂടുതല്‍ പേര്‍ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു.ഇതോടെ താരവുമായി ചെയ്യാനുദ്ദേശിച്ച സിനിമ വേണ്ടെന്നു വെക്കുകയാണെന്ന് ക്യാമറാമാന്‍ ഷാജി പട്ടണം അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഷാജി പട്ടണം ഇക്കാര്യം അറിയിച്ചത്.

അലന്‍സിയര്‍ വളരെ മോശമായി പെരുമാറിയെന്നും പല തവണ പല രീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമടക്കമുള്ള കാര്യങ്ങളായിരുന്നു
ദിവ്യ ഗോപിനാഥ് വെളിപെടുത്തിയത്. താന്‍ വളരെയധികെ ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലന്‍സിയര്‍ എന്നും നടി വെളിപെടുത്തിയിരുന്നു. അലന്‍സിയര്‍ ചെയ്തത് തെമ്മാടിത്തരം. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതും.അലന്‍സിയറുമായി സിനിമ മേഖലയില്‍ മാത്രമല്ല ഒരുതരത്തിലും സഹകരിക്കാന്‍ കഴിയില്ല എന്നും കഴിഞ്ഞദിവസം ഷാജി പട്ടണം പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് അലന്‍സിയറുമായി പ്രഖ്യാപിച്ച സിനിമ വേണ്ടെന്നു വെക്കുന്നു എന്ന് ഷാജി പട്ടണം അറിയിച്ചത്.


Click it and Unblock the Notifications











